ബെംഗളൂരു: കലാശിപാളയയിൽ മലയാളി വിദ്യാർഥിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 5000 രൂപയും കവർന്നു. തലശ്ശേരി മഞ്ഞാടി സ്വദേശി കെ.പി.അർജുൻ (20) ആണ് കവർച്ചയ്ക്കിരയായത്.ഇന്നലെ വെളുപ്പിന് നാട്ടിൽ നിന്നെത്തിയ അർജുൻ കലാശിപാളയയിൽ ബസിറങ്ങി നാഗസന്ദയിലെ താമസസ്ഥലത്തേക്ക് പോകാൻ കെആർ മാർക്കറ്റ് മെട്രോ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെയാണ് സംഭവം.
ജാമിയ മസ്ജിദിന് സമീപത്തെ ഇടറോഡിൽ വച്ച് 2 പേർ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.ഇല്ലെന്ന് പറഞ്ഞപ്പോൾ കത്തി കാണിച്ച് പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണും പഴ്സും മോഷ്ടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വസ്ത്രങ്ങളും കീറി. നാഗസന്ദ്ര സെന്റ് പോൾസ് കോളജിലെ ബിസിഎ രണ്ടാം വർഷ വിദ്യാർഥിയാണ് അർജുൻ.
ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ കലാശി പാളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.കലാശിപാളയം, കെആർ മാർക്കറ്റ് കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ചാ സംഘത്തിലെ 4 പേർ പിടിയിൽ 27മൊബൈൽ ഫോണുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. ഭദ്രാവതി സ്വദേശികളായ രാജശേഖർ (27), കിരൺ (28), ഷൗക്കത്തലി (28), ബൽറാം (38) എന്നിവരാണ് പിടിയിലായത്.
വോട്ടിങ് മെഷീനില്‍ കൃത്രിമം ആരോപിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ഒടുവില്‍ ഫലം വന്നപ്പോള്‍ സംഭവിച്ചത്
ഗുജറാത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു.ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭാരത്ഭായി വേല്‍ജിഭായി സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.12,261 വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുമ്ബോഴായിരുന്നു സ്ഥാനാര്‍ഥിയുടെ ആത്മഹത്യശ്രമം.
വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിച്ചെന്നും കൃത്യമായി സീല്‍ ചെയ്തില്ലെന്നും ഇദ്ദേഹം ആരോപിച്ചു.വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സോളങ്കി അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട് റിസള്‍ട്ട് പൂര്‍ണമായി പുറത്തുവന്നപ്പോ സോളങ്കി 37831 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിയുടെ മാലതി കിഷോര്‍ മഹേശ്വരിയാണ് ഇവിടെ വിജയിച്ചത്.ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 156 സീറ്റുകള്‍ എന്ന റെക്കോര്‍ഡ് വിജയമാണ് ബി.ജെ.പി നേടിയത്.
2017ലെ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പായി അത് പലരും വിലയിരുത്തിയിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അതിന്റെ മൂന്നിലൊന്നു പോലും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഗുജറാത്തിന്റെ പള്‍സ് അറിഞ്ഞാണ് ഇക്കുറി ബി.ജെ.പി കളത്തിലിറങ്ങിയത്.കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍ പോലും അവര്‍ക്ക് വെല്ലുവിളിയായില്ല.
സംവരണമില്ലാത്ത സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പോലും 10 ശതമാനം സീറ്റ് നീക്കിവെക്കാന്‍ ബി.ജെ.പി ശ്രദ്ധചെലുത്തി. സമൂഹ മാധ്യമങ്ങളുടെ സാധ്യതയും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ പാര്‍ട്ടിയും ബി.ജെ.പി തന്നെ.ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 50,000 വാട്സ്‌ആപ് ഗ്രൂപ്പുകളാണ് ഉണ്ടാക്കിയത്. ഇതിന്റെ സജീവ പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 വോളന്റിയര്‍മാരെയും നിയോഗിച്ചു. ബി.ജെ.പിക്ക് വോട്ട് ചെയത് വനിത വോട്ടര്‍മാരുടെ എണ്ണവും ഇക്കുറി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.