Home Featured റിസോര്‍ട്ട് രാഷ്ട്രീയം പഞ്ചായത്തിലും; കര്‍ണാടകയില്‍ വിശ്വാസവോട്ടിന് മുമ്ബ് മെമ്ബര്‍മാര്‍ 40 ദിവസം റിസോര്‍ട്ടുകളില്‍

റിസോര്‍ട്ട് രാഷ്ട്രീയം പഞ്ചായത്തിലും; കര്‍ണാടകയില്‍ വിശ്വാസവോട്ടിന് മുമ്ബ് മെമ്ബര്‍മാര്‍ 40 ദിവസം റിസോര്‍ട്ടുകളില്‍

ബംഗളൂരു: റിസോര്‍ട്ട് രാഷ്ട്രീയത്തിന് പേരുകേട്ട ഇടമാണ് കര്‍ണാടക. സംസ്ഥാനത്തിന്‍റെ ഭരണത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ നീക്കങ്ങള്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ നടന്നിട്ടുണ്ട്.എന്നാല്‍, പഞ്ചായത്ത് തലത്തിലേക്കും റിസോര്‍ട്ട് രാഷ്ട്രീയം പടരുന്നതിന്‍റെ റിപ്പോര്‍ട്ടുകളാണ് കര്‍ണാടകയില്‍ നിന്ന് വരുന്നത്.ഹവേരി ജില്ലയിലെ ദേവരഗുഡ്ഡ പഞ്ചായത്തില്‍ നിന്നാണ് വിശ്വാസവോട്ടെടുപ്പിന് മുമ്ബായി മെമ്ബര്‍മാരെ വിമാനത്തില്‍ കൊണ്ടുപോയി 40 ദിവസം വിവിധയിടങ്ങളില്‍ താമസിപ്പിച്ചത്.

വിശ്വാസവോട്ട് നടക്കുന്ന ദിവസം വിമാനത്തില്‍ തിരിച്ചെത്തിച്ച്‌ മെമ്ബര്‍മാരെ പഞ്ചായത്തിലേക്ക് കൊണ്ടുവരികയായിരുന്നു.അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്ബതംഗ സംഘത്തെയാണ് കുതിരക്കച്ചവടം ഭയന്ന് സ്ഥലത്തുനിന്ന് മാറ്റിയത്. സ്ഥലത്തെ പ്രമുഖനും ക്ഷേത്ര കമ്മിറ്റി അധ്യക്ഷനുമായ സന്തോഷ് ഭട്ട് എന്നയാളാണ് 40 ദിവസത്തെ ചിലവ് മുഴുവന്‍ വഹിച്ചത്.2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് സന്തോഷ് ഭട്ടായിരുന്നു.

ആകെയുള്ള 13 സീറ്റില്‍ ഒമ്ബതും ഭട്ടിന്‍റെ ആളുകള്‍ ജയിച്ചു. മാലതേഷ് നയാര്‍ എന്നയാളെ പ്രസിഡന്‍റുമാക്കി. 15 മാസത്തിന് ശേഷം രാജിവെച്ച്‌ മറ്റുള്ളവര്‍ക്ക് അവസരം നല്‍കാമെന്നായിരുന്നു പ്രസിഡന്‍റാക്കുമ്ബോള്‍ ധാരണ. എന്നാല്‍, രാജിവെക്കാന്‍ മാലതേഷ് തയാറായില്ല.കൂട്ടത്തിലെ ഒരാള്‍ മാലതേഷിനെ പിന്തുണച്ചതോടെ ഭട്ടിന്‍റെ ആളുകള്‍ ഏഴായി കുറഞ്ഞു. രണ്ട് ബി.ജെ.പി മെമ്ബര്‍മാര്‍ പ്രസിഡന്‍റിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രസിഡന്‍റിനെ പുറത്താക്കാനായി ഭട്ടിന്‍റെ ആള്‍ക്കാര്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എന്നാല്‍, കുതിരക്കച്ചവടത്തിലൂടെ മെമ്ബര്‍മാരെ പിടിക്കാന്‍ ശ്രമം നടന്നു. ഇത് തടയാന്‍ ഭട്ട് സ്വന്തം ചെലവില്‍ തന്നോടൊപ്പമുള്ള മെമ്ബര്‍മാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിക്കുകയായിരുന്നു.40 ദിവസമാണ് മെമ്ബര്‍മാരെ പലയിടങ്ങളിലായി താമസിപ്പിച്ചത്. 10 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചത്രെ.

ധര്‍മസ്ഥല, സുബ്രഹ്മണ്യ, മൈസൂരു തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലാണ് മെമ്ബര്‍മാരെ താമസിപ്പിച്ചത്. ആദ്യമായി വിമാനത്തില്‍ കയറുകയും റിസോര്‍ട്ടുകളില്‍ താമസിക്കുകയുമായിരുന്നു മെമ്ബര്‍മാര്‍. ഇവര്‍ ഏറെ ഹാപ്പിയാണെന്ന് ഭട്ട് പറയുന്നു.ബംഗളൂരുവില്‍ നിന്ന് ഗ്രാമത്തിന് ഏറ്റവുമടുത്തുള്ള ഹുബ്ബള്ളി വിമാനത്താവളത്തിലാണ് ചൊവ്വാഴ്ച മെമ്ബര്‍മാരെ കൊണ്ടുവന്നത്. ഇവിടെനിന്ന് നേരെ പഞ്ചായത്തിലെത്തിച്ച്‌ അവിശ്വാസം രേഖപ്പെടുത്തുകയായിരുന്നു. അവിശ്വാസം പാസായതായും പുതിയ പ്രസിഡന്‍റിനെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും ഭട്ട് പറയുന്നു

ഒരു മകന്‍ ഇസ്ലാം മതവിശ്വാസി; മറ്റൊരു മക‌ന്‍ ഹിന്ദുവും; അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് തര്‍ക്കം

അമ്മ മരിച്ചതോടെ അന്ത്യകര്‍മ്മത്തെ ചൊല്ലി വ്യത്യസ്ത മതവിശ്വാസികളായ സഹോദരങ്ങള് തമ്മില്‍ തര്‍ക്കം. ബീഹാറിലെ ലഖിസാരായി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.രേഖാദേവി (റയ്ഖ ഖത്തൂണ്‍) എന്ന സ്ത്രീയുടെ മരണത്തിന് ശേഷമാണ് ഇവരുടെ രണ്ട് മക്കള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.മരിച്ച സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകന്‍ ഇസ്ലാം മതത്തിലാണ് വിശ്വസിക്കുന്നത്. അതേ സമയം രണ്ടാമത്തെ ഭര്‍ത്താവിലുണ്ടായ മകന്‍ ഹിന്ദു മതത്തിലാണ് വിശ്വസിക്കുന്നത്.

എന്നാല്‍, പൊലീസ് കൃത്യസമയത്ത് ഇടപെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തതു. ഒടുവില്‍ സ്ത്രീയുടെ മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്.പൊലീസ് പറയുന്നത് പ്രകാരം റയ്ഖ ഖത്തൂണ്‍ എന്ന സ്ത്രീ ആദ്യം വിവാഹം കഴിച്ചത് ഒരു മുസ്ലിമിനെ ആയിരുന്നു. എന്നാല്‍ 45 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ ഭര്‍ത്താവ് മരിച്ചു. ശേഷം അവര്‍ ജങ്കിദിഹ് ഗ്രാമത്തില്‍ നിന്നും ഉള്ള രാജേന്ദ്ര ഝാ എന്നയാളെ വിവാഹം കഴിച്ചു.രണ്ടാം വിവാഹത്തിന് ശേഷം ആദ്യവിവാഹത്തിലുണ്ടായ മകന്‍ എംഡി മൊഹ്ഫില്‍ ഇവര്‍ക്കൊപ്പം താമസം ആരംഭിച്ചു.

പിന്നീട്, രണ്ടാമത്തെ ഭര്‍ത്താവില്‍ ഇവര്‍ക്ക് ബബ്ലൂ ഝാ എന്നൊരു മകന്‍ കൂടി ഉണ്ടായി. എന്നാല്‍, കുടുംബത്തില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. എല്ലാവരും ഒരുമിച്ച്‌ ഒരേ വീട്ടില്‍ തന്നെ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്.സഹോദരങ്ങളില്‍ ഒരാള്‍ പള്ളിയില്‍ പോയപ്പോള്‍ മറ്റൊരാള്‍ അമ്ബലത്തില്‍ പോയി. പിന്നീട്, ഇവരുടെ അമ്മ ഹിന്ദുമതം സ്വീകരിച്ചു. പേര് രേഖാ ദേവി എന്നും മാറ്റി.

10 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇവരുടെ രണ്ടാമത്തെ ഭര്‍ത്താവും മരിച്ചു. രണ്ട് ആണ്‍മക്കള്‍ക്കും ഒപ്പമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.ഏതായാലും അമ്മയുടെ അന്ത്യകര്‍മ്മത്തെ ചൊല്ലിയുണ്ടായ തര്‍ക്കം വഷളാവാതെ തന്നെ രമ്യമായി പരിഹരിക്കപ്പെട്ടു

You may also like

error: Content is protected !!
Join Our WhatsApp Group