ബെംഗളൂരു: റെയില്‍പാളത്തിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുമ്ബോള്‍ പരസ്പരം ചേര്‍ത്തുപിടിക്കുകയായിരുന്നു ആ അമ്മയും മകനും.കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചുകടന്നത്.എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിന് മുമ്ബ് ട്രെയിന്‍ വന്നു.ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ചുരുണ്ടിരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.ട്രെയിന്‍ കടന്നുപോകുന്നതുവരെ ശ്വാസമടക്കി നിന്ന ഒരുവലിയ സംഘം യാത്രക്കാര്‍ക്ക് ഇരുവരും അദ്ഭുതകരമായി രക്ഷപ്പെട്ടതോടെ ആശ്വാസമായി.
കാല്‍ വഴുതി ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു
വിശാഖപ്പട്ടണം: ട്രെയിനില്‍ നിന്ന് നിന്നിറങ്ങവേ കാല്‍ വഴുതി തീവണ്ടിക്കും ട്രാക്കിനും ഇടയിലേക്ക് വീണു പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു.20കാരിയായ ശശികലയാണ് മരിച്ചത്. ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്തുള്ള ദേവുഡയിലാണ് സംഭവം. ട്രെയിന്‍ നിര്‍ത്തി ഉടന്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഗുരുതരപരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അപകടം നടന്ന് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചുവെന്ന ആശ്വാസത്തിലായിരുന്നു ആര്‍പിഎഫും റെയില്‍വേ അധികൃതരും. ഗുണ്ടൂര്‍-റായ്ഗഡ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്ബോളാണ് പെണ്‍കുട്ടി ട്രാക്കിന് ഇടയിലേക്ക് വീണത്.
പ്ലാറ്റ്ഫോമിന് ഇടയിലേക്ക് തെന്നിവീഴുകയായിരുന്നു.ട്രെയിന്‍ ഉടനടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഒന്നരമണിക്കൂര്‍ നേരത്തെ ശ്രമത്തിന് ശേഷം പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ നിലവിളി കേട്ട് സ്റ്റേഷന്‍ അധികൃതര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.