ദില്ലി : ഗുജറാത്തിൽ ഭരണം നിലനിർത്തി വൻ വിജയം നേടിയ ബിജെപിക്ക് ഉത്തർപ്രദേശിലെഉപതിരഞ്ഞെടുപ്പ് ഫലംതിരിച്ചടിയായി.നിർണ്ണായകമായ മെയിൻപുരി സീറ്റ് ഉൾപ്പെടെ മൂന്ന് സീറ്റുകളിലും സമാജ്വാദി പാർട്ടി സഖ്യസ്ഥാനാർത്ഥികളാണ് മുന്നിൽ.അഞ്ച് സംസ്ഥാനങ്ങളിൽ ആറ് നിയമസഭ സീറ്റുകളിലേക്കും ഒരു ലോകസഭ സീറ്റുകളിലേക്കുമാണ് ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെപ്പുകൾക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്നത്.
മുലായം സിംഗ് യാദവിന ്റെ മരണത്തെഉത്തർപ്രദേശിലെ മെയിൻ പുരിയിൽതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ബിജെപിയുടെ രഘുരാജ് സിംഗ് ശാക്യയേയാണ് സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയും മുലായത്തിൻറെമരുമകളുമായ ഡിംപിൾ യാദവ്പിന്നിലാക്കിയത്.വ്യക്തമായ ഭൂരിപക്ഷത്തോടെ ഇവിടെ വിജയംഉറപ്പിച്ചിരിക്കുകയാണ് സമാജ് വാദി പാർട്ടി.മുലായത്തിന്റെ സഹോദരൻ ശിവ്പാൽ സിംഗ് യാദവിന്റെ വിശ്വസ്തനായിരുന്ന രഘുരാ സിംഗ് ശാക്യയായിരുന്നു എതിർ സ്ഥാനാർഥി.
യുപിയിലെ കടൗലിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്പിയുടെ സഖ്യത്തിലുള്ള രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥി മദൻ ഭയ്യ ബിജെപിയുടെ രാജ്കുമാരി സൈനിയെ പിന്നിലാക്കി ലീഡ് നില തുടരുകയാണ്.ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു നിയമസഭാ സീറ്റായ രാംപൂരിൽ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി അസിം രാജയും ലീഡ് ചെയ്യുന്നു.
വിദ്വേഷ പ്രസംഗ കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അസം ഖാനെ എം എൽ എ സ്ഥാനത്ത് അയോഗ്യനാക്കിയതോടെ ആണ്ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ബിഹാറിലെ കുർഹാനിയിൽ അടുത്തിടെ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ജെഡിയുവിൻറെ സ്ഥാനാർത്ഥിയെ പിന്നിലാക്കി ബിജെപി സ്ഥാനാർത്ഥി കേദാർ ഗുപ്ത 3645 വോട്ടുകൾക്ക് മുന്നിലാണ്.
ഛത്തിസ്ഗഢിലെ ഭാനുപ്രതാപൂരിൽ കോൺഗ്രസിൻറെ സാവിത്രി മനോജ് മാണ്ഡവി 21711 വോട്ടുകൾക്ക് ലീഡുചെയ്യുന്നു. രാജസ്ഥാനിലെ സർദാർഷഹർ ഭരണ കക്ഷിയായ കോൺഗ്രസ് സ്ഥാനാർതത്ഥി അനിൽകുമാർ ശർമ്മ 26852 വോട്ടിൻറെ ലീഡ് നിലനിർത്തുന്നു. ഒഡീഷയിലെ ബർഗഢ് ജില്ലയിലെ പദംപൂർ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജു ജനതാദൾ സ്ഥാനാർത്ഥി 33,596 വോട്ടുകൾക്ക് മുന്നിലാണ്.
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്കി മുഖ്യമന്ത്രി ആദരിക്കും.
യാത്രാ നിയന്ത്രണങ്ങള്‍ കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും.
ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണിത്. കഴിഞ്ഞ മെയില്‍ നടന്ന കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75ാം വാര്‍ഷിക പുരസ്കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.