Home Featured ബംഗളുരു:മെട്രോ സ്റ്റേഷനുകളിൽ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി.

ബംഗളുരു:മെട്രോ സ്റ്റേഷനുകളിൽ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി.

കടുതൽ നമ്മ മെട്രോ സ്റ്റേഷനുകളിൽ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി.ബനശങ്കരി സ്റ്റേഷനിൽ ആരംഭിച്ച സ്വാപ്പിങ് കേന്ദ്രം ബിഎം ആർസി എംഡി അൻജും പരവേശും ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രസിഡന്റ് കിയോഷി ഇതോയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.കെആർ മാർക്കറ്റ്, നാഷനൽ കോളജ്, ട്രിനിറ്റി, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയിരുന്നു.

ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ചുരുങ്ങിയ സമയം കൊണ്ട് ബാറ്ററി മാറ്റി ഉപയോഗിക്കാവുന്ന സ്വാപ്പിങ് കേന്ദ്രങ്ങൾ മുഴുവൻ സ്റ്റേഷനുകളിലും സ്ഥാപിക്കാനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹന ഉടമകൾ ചാർജ് കുറഞ്ഞ ബാറ്ററികൾക്കു പകരം ചാർജുള്ള ബാറ്ററികൾ മാറ്റിയെടുക്കാകുന്ന സംവിധാനമാണ് ബാറ്ററി സ്വാപ്പിങ്. ചാർജ് കുറഞ്ഞ ബാറ്ററി മെഷീനിലെ പ്രത്യേക സ്ലോട്ടിൽ വച്ചെന്ന് ഉറ പ്പാകുന്നതോടെ ചാർജുള്ള ബാറ്ററിയുള്ള സ്ലോട്ട് തുറക്കും.

ആധാര്‍ കാര്‍ഡ് കേടുപാടില്ലാതെ സൂക്ഷിക്കണം. നിര്‍ദേശവുമായി യുഐഡിഎഐ

കേടുപാടുകള്‍ സംഭവിക്കാത്ത വിധം ആധാര്‍ കാര്‍ഡ് സൂക്ഷിക്കണമെന്ന് കാര്‍ഡ് ഉടമകള്‍ക്ക് നിര്‍ദേശവുമായി യു ഐ ഡി എ ഐ. ആധാര്‍ കാര്‍ഡ് വ്യാജമല്ലെന്ന് തിരിച്ചറിയുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ട സാഹചര്യം വരാം. കാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ കാര്‍ഡ് യഥാര്‍ഥ ഉടമയുടേത് തന്നെയാണ് എന്ന് സ്ഥിരീകരിക്കാന്‍ പ്രയാസം നേരിട്ടെന്ന് വരാം.ഇത് ഒഴിവാക്കാന്‍ കാര്‍ഡില്‍ യാതൊരുവിധ കേടുപാടുകളും സംഭവിക്കുന്നില്ലെന്ന് കാര്‍ഡ് ഉടമകള്‍ ഉറപ്പാക്കണമെന്ന് യുഐഡിഎഐ നിര്‍ദേശിച്ചു.

കാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് വരാം.ഇത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ കാരണമാകാം. ഇത് ഒഴിവാക്കാന്‍ കാര്‍ഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. കാര്‍ഡ് തിരിച്ചും മടക്കിയും മറ്റും കേടുപാടുകള്‍ വരുത്താതെ നോക്കണം. കാര്‍ഡിലെ 12 അക്ക നമ്പര്‍ ആണ് പ്രധാനം.

തിരിച്ചറിയല്‍ രേഖയായി മുഖ്യമായി ഉപയോഗിക്കുന്നത് ആധാര്‍ കാര്‍ഡ് ആണ്. എന്നാല്‍ പരിശോധനയ്ക്ക് ഹാജരാക്കിയിരിക്കുന്ന കാര്‍ഡ് യഥാര്‍ഥമാണെന്ന് തിരിച്ചറിയുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടത് ഉണ്ട്. കാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ ഇത് സാധ്യമാകാതെ വരും.

ഇത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നും യുഐഡിഎഐ മുന്നറിയിപ്പ് നല്‍കി.കാര്‍ഡ് ലാമിനേറ്റ് ചെയ്തും മറ്റു സൂക്ഷിക്കാവുന്നതാണ്. കാര്‍ഡ് ഒരിക്കലും മടക്കരുത്. കുട്ടികളുടെ അരികില്‍ നിന്ന് മാറ്റി ഭദ്രമായി സൂക്ഷിക്കാന്‍ കഴിയണമെന്നും യു ഐ ഡി എ ഐയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group