ബംഗളൂരു: വിവിധ സര്‍വകലാശാലകളുടേ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ നാലുപേര്‍ ബെംഗളൂരുവില്‍ കേന്ദ്ര ക്രൈം ബ്രാഞ്ചിന്‍റെ പിടിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് സംഘം അറസ്റ്റിലായത്.കര്‍ണാടക, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള യൂണിവേഴ്‌സിറ്റികളിലെ വ്യാജ ബിരുജ സര്‍ട്ടിഫിക്കറ്റുകളാണ് സംഘം നിര്‍മിച്ചുനല്‍കിയത്.
വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള സ്ഥാപനത്തിലെ നാല് ജീവനക്കാരായ കിഷോര്‍, ശാരദ, ശില്‍പ, രാജണ്ണ എന്നിവരാണ് പിടിയിലായത്.പിടിച്ചെടുത്തതില്‍ 1,000 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: ഈ സ്ഥാപനത്തിന്‍റെ പേരിലുള്ള വെബ്‌സൈറ്റ് കഴിഞ്ഞ അഞ്ച് വര്‍ഷമായി നിലവിലുണ്ട്.
ഇതുപയോഗിച്ചും മറ്റ് പരസ്യങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. 1,000 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, 70 സീലുകള്‍, ഹാര്‍ഡ് ഡിസ്‌ക്, പ്രിന്‍റര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടുകെട്ടിയതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു. കര്‍ണാടക, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഓപ്പണ്‍ സര്‍വകലാശാലകളുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി നിര്‍മിച്ചുനല്‍കിയത്.
ആളുകളെ വലയിലാക്കിയത് ഓണ്‍ലൈന്‍ പരസ്യം വഴി: മഹാലക്ഷ്‌മി ലേഔട്ട് ഉള്‍പ്പെടെയുള്ള മൂന്ന് കെട്ടിടത്തിലാണ് ഇവര്‍ ഓഫിസുകള്‍ നടത്തിയിരുന്നത്. ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കിയാണ് ആളുകളെ ആകര്‍ഷിപ്പിച്ചത്.
പ്രതി അടുത്തിടെ, ഒരു യുവാവിനെ സമീപിച്ച് ഒരു ലക്ഷം രൂപ നല്‍കിയാല്‍ പരീക്ഷ എഴുതാതെ തന്നെ ബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്‌ദാനം ചെയ്‌തു. തുടര്‍ന്ന്, ഈ യുവാവിന്‍റെ വാട്‌സ്‌ആപ്പ് നമ്ബറിലേക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് അയച്ചുനല്‍കി.ഇതില്‍ സംശയം തോന്നിയതോടെ ഇയാള്‍ സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹാലക്ഷ്‌മി ലേഔട്ടിലെ ഓഫിസ് ഉള്‍പ്പെടെ റെയ്‌ഡ് നടത്തുകയും തട്ടിപ്പുസംഘം പിടിയിലായതും.
കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം സംഘര്‍ഷാവസ്ഥയിലേക്ക്
കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെ ബേലഗവിയില്‍ മഹാരാഷ്ട്രയുടെ നമ്ബര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ തടഞ്ഞായിരുന്നു ഇന്ന് പ്രതിഷേധം നടന്നത്.ചില ട്രക്കുകള്‍ക്ക് നേരെ കല്ലേറുമുണ്ടായതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. കര്‍ണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്.
ബേലഗവിയാണ് തര്‍ക്കത്തിന്റെ കേന്ദ്രസ്ഥാനംഅറുപതുകളില്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മറാത്തികള്‍ കൂടുതലുള്ള ബേലഗവി കന്നഡ ഭാഷ സംസാരിക്കുന്ന കര്‍ണാടകക്ക് തെറ്റായി നല്‍കിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. നിലവില്‍ അതിര്‍ത്തി തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
അതേ സമയം കര്‍ണാടകയുടെ പരമ്ബരാഗത പതാകയുമേന്തിയാണ് മഹാരാഷ്ട്രക്കെതിരെ റോഡ് ഗതാഗതം തടസപ്പെടുത്തി പ്രതിഷേധം നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാര്‍ റോഡില്‍ കിടന്നും പോലീസിനെ വെല്ലുവിളിച്ചുമാണ് ധര്‍ണ നടത്തിയത്.കാലങ്ങളായി തുടരുന്ന കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്ക പരിഹാരത്തിനായി മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലിനെയും ശംഭുരാജ് ദേശായിയെയും ചര്‍ച്ചക്കായി നിയമിച്ചിരുന്നു.എന്നാല്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ക്രമസമാധാന പ്രശനം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു.