Home Featured ജാപ്പനീസ് ജ്വരം; കർണാടകയിൽ പ്രതിരോധ കുത്തിവയ്പ്പ്നൽകുന്നു

ജാപ്പനീസ് ജ്വരം; കർണാടകയിൽ പ്രതിരോധ കുത്തിവയ്പ്പ്നൽകുന്നു

ബെംഗളൂരു: 1 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള 48 ലക്ഷം കുട്ടികൾക്ക് ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെ) പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള പ്രത്യേക വാക്സിനേഷൻ കർണാടകയിൽ നടക്കും. ഡിസംബർ 5 തിങ്കളാഴ്ച്ച ആരംഭിക്കുന്ന ഡ്രൈവ് മൂന്നാഴ്ച നീണ്ടുനിൽക്കും. ഡിസംബർ ആദ്യവാരം വാക്സിനേഷൻ ഡ്രൈവ് പ്രാഥമികമായി സ്വകാര്യ സർക്കാർ സ്കൂളുകളിൽ കേന്ദ്രീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ഞായറാഴ്ച പറഞ്ഞു.

ഇതിനെത്തുടർന്ന് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ, ആരോഗ്യ സ്ഥാപനങ്ങൾ, അങ്കണവാടികൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് നടക്കുക.ഡ്രൈവ് നടത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജെൻവാക് വാക്സിൻ വിതരണം ചെയ്യും. മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വർഷം ഒക്ടോബർ വരെ സംസ്ഥാനത്ത് 21 ജാപ്പനീസ് എൻസെഫലൈറ്റിസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അണുബാധയോ അലർജിയോ മൂലമുണ്ടാകുന്ന തലച്ചോറിന്റെ വീക്കം ആണ് എൻസെഫലൈറ്റിസ്. ഇന്ത്യയിൽ മസ്തിഷ്ട ജ്വരത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ജെ, കൂടാതെ പ്രതിവർഷം 68,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകായും ചെയ്യുന്നുണ്ട്.

ഇവരിൽ 20-30% വരെയാണ് ഏകദേശ മരണനിരക്ക് . സുഖം പ്രാപിച്ചവരിൽ 30-50% പേർ സെൻസറി, ബലഹീനതകൾ, മറ്റ് സ്ഥിരമായ ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നതാണ് കണ്ടുവരുന്നെന്നും ആരോഗ്യ മന്ത്രി സുധാകർ പറഞ്ഞു.

ഫേസ്ബുക്കും എയര്‍ടെല്ലും ഒന്നിക്കുന്നു; കടല്‍ത്തട്ടിലൂടെയുള്ള ലോകത്തെ ഏറ്റവും നീളം കൂടിയ കേബിള്‍ ഇന്ത്യയിലേക്ക്

കടല്‍ത്തട്ടിലൂടെ ഇന്റര്‍നെറ്റ് എത്തിക്കുന്ന ലോകത്തെ ഏറ്റവും നീളം കൂടിയ കേബിള്‍ ശൃംഖലയായി മാറുന്ന ദി 2ആഫ്രിക്ക പേള്‍സ് (the 2Africa Pearls) ഇന്ത്യയിലേക്ക് എത്തുന്നു.ഫേസ്ബുക്ക് കമ്ബനി മെറ്റയുമായി ചേര്‍ന്ന് ഭാരതി എയര്‍ടെല്‍ ആണ് ശൃംഖയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നത്. മെറ്റയുടെ പിന്തുണയോടെ 23 രാജ്യങ്ങളെ ബന്ധിപ്പിച്ച്‌ 37,000 കിലോമീറ്റര്‍ നീളത്തില്‍ 2020ല്‍ തുടങ്ങിയ ശൃംഖലയാണ് ദി 2ആഫ്രിക്ക പേള്‍സ്.

കേബിളുകളുടെ ദൈര്‍ഘ്യം 45,000 കി.മീ ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 92 ടെലികോം കമ്ബനികളുടെ ഉടമസ്ഥതിയിലുള്ള സീ-മീ-വീ 3 കേബിള്‍ സിസ്റ്റമാണ് ലോകത്തെ ഏറ്റവും നീളം കൂടിയ ശൃംഖല (39,000 കി.മീ).ഇന്ത്യയെക്കൂടാതെ ഒമാന്‍, ഖത്തര്‍, യുഎഇ, ബഹ്‌റിന്‍, കുവൈത്ത്, ഇറാഖ്, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നിവടങ്ങളിലേക്കും ദി 2ആഫ്രിക്ക പേള്‍സ് എത്തും. ഇതോടെ ലോകത്തെ ഏറ്റവും നീളം കൂടിയ, കടല്‍ത്തട്ടിലൂടെയുള്ള കേബിള്‍ ശൃംഖലയായി ഇത് മാറും.

പദ്ധതിക്കായി സൗദി ടെലികമ്മ്യൂണിക്കേഷന്‍ കമ്ബനിയുമായും എയര്‍ടെല്‍ സഹകരിക്കുന്നുണ്ട്. എയര്‍ടെല്ലിന് കീഴിലുള്ള മുംബൈയിലെ ലാന്‍ഡിംഗ് സേറ്റേഷനുമായി ആണ് കേബിള്‍ ബന്ധിപ്പിക്കുന്നത്. ചെന്നൈയിലും (2) മൂംബൈയിലുമായി (1) മൂന്ന് എയര്‍ടെല്ലിന് മൂന്ന് ലാന്‍ഡിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്റര്‍നെറ്റ് സ്പീഡ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സീ-മീ-വീ 6 എന്ന കേബിള്‍ ശൃംഖലയിലും എയര്‍ടെല്‍ പങ്കാളികളായിരുന്നു. റിലയന്‍സ് ജിയോയ്ക്ക് പങ്കാളിത്തമുള്ള കേബിള്‍ ശൃംഖയാണ് ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ്.

സാറ്റലൈറ്റുകളെക്കാള്‍ മെച്ചപ്പെട്ട വേഗത നല്‍കുന്നവയാണ് കടല്‍ത്തട്ടിലൂടെയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍. വിവധ രാജ്യങ്ങളും വന്‍കരകളും തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ വേഗത്തിലാക്കുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 2020ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാന്‍ 2300 കിലോമീറ്റര്‍ നീളത്തില്‍ ഇന്ത്യ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വിന്യസിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group