Home Featured ബെംഗളുരുവില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം യുവാവിനെ നടുറോഡില്‍ കൊലപ്പെടുത്തി

ബെംഗളുരുവില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം യുവാവിനെ നടുറോഡില്‍ കൊലപ്പെടുത്തി

ബെംഗളുരു | കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ കെപി അഗ്രഹാരില്‍ യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘം കൊലപ്പെടുത്തി. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കല്ല് കൊണ്ട് ഇടിച്ചും മര്‍ദ്ദിച്ചും 30 കാരനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ച അര്‍ധരാത്രിയോടെ നഗരത്തിലെ കെപി അഗ്രഹാര പ്രദേശത്ത് ഉണ്ടായിരുന്ന യുവാവുമായി ഒരു സംഘം തര്‍ക്കത്തിലേര്‍പ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കിച്ച ശേഷം, സ്ത്രീകളിലൊരാള്‍ ഒരു വലിയ കല്ല് എടുത്ത് യുവാവിന്റെ ദേഹത്തേക്ക് എറിയുന്നതും വിഡിയോയില്‍ വ്യക്തമാണ്.
. യുവാവിന്റെ നിലവിളി കേട്ട് എത്തിയവര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബദാമി സ്വദേശിയാണ് കൊല്ലപ്പെട്ടത്.നിലവില്‍ അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

80കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയായ യുവതിയുടെ അലമാരയില്‍; അന്വേഷണം

ബംഗളൂരു: 80കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയുടെ അലമാരയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി.

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടകയിലെ ആഭരണഫാക്ടറിയില്‍ ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയായ യുവതി പവല്‍ ഖാനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. വയോധികയായ പാര്‍വതമ്മയാണ് കൊല്ലപ്പെട്ടത്. ഇവര്‍ മകനും മരുമകള്‍ക്കുമൊപ്പം ബംഗളൂരിലെ ആനേക്കലില്‍ ഒരു അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് വെറ്റില വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം പാര്‍വതമ്മ തിരിച്ചെത്തിയിരുന്നില്ല.

അന്നേദിവസം അതേ അപ്പാര്‍ട്ടുമെന്റിലെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന പവല്‍ നിരവധി തവണ തങ്ങളുടെ വീട്ടിലെത്തിയതായി അമ്മയുമായി ഏറെ നേരം സംസാരിച്ചതായും മകന്‍ പറഞ്ഞു. അമ്മയെ കാണാതായതോടെ പവലിന്റെ അപ്പാര്‍ട്ടുമെന്റിലെത്തിയെങ്കിലും അത് പുറത്തുനിന്ന പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അമ്മയെ കാണാനില്ലെന്ന് കാണിച്ച്‌ മകന്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടാമതും പവലിന്റെ അപ്പാര്‍ട്ടുമെന്റില്‍ എത്തിയപ്പോള്‍ പൂട്ടിയനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട് പരിശോധിക്കണമെന്ന് മകന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

പരിശോധനക്കിടെയാണ് വയോധികയുടെ മൃതദേഹം അലമാരയ്ക്കുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 80 ഗ്രാം തൂക്കമുള്ള ആഭരണങ്ങള്‍ നഷ്ടമായതായി മകന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group