ബെംഗളൂരു: സ്ത്രീ സുരക്ഷാ ഉറപ്പാക്കാൻ പൊതുഗതാഗത സംവിധാനം കാര്യ ക്ഷമമാകുന്നതിന്റെ ഭാഗമായി നമ്മ മെട്രോയും ബസും എന്നിങ്ങനെയുള്ള പൊതുഗതാഗത മാർഗങ്ങൾ രാത്രി 11 ന് ശേഷവും വേണമെന്ന ആവശ്യം ശക്തം. ഐ ടി മേഘാലയിയിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇത്.
ഐ ടി പാർക്കുകളും മറ്റും കേന്ദ്രീകരിച്ച് രാത്രികാല ബി.എം.ടി.സി സർവീസുകൾ സജീവമാക്കണമെന്ന നിർദേശം എപ്പോൾ വീണ്ടും ശക്തമായി. മുൻപ് മജെസ്റ്റിക് ബസ് ടെർമിനലിൽ നിന്നും പ്രേതന ഐടി സോണുകളായ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫെയ്ൽഡ്, ഐ.ടി.പി.എൽ എന്നിവിടങ്ങളിലേക്ക് ഒരു മണിവരെ സർവീസ് ഉണ്ടായിരുന്നു.
എന്നാലിപ്പോൾ രാത്രയ് 11.30 ശേഷം ഇവിടങ്ങളിലേക്ക് ബസുകളില്ല. ഇന്ധനവില വർധനയും ജീവനക്കാരുടെ കുറവും ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.എം.ടി.സി സർവീസുകൾ പുനരാരംഭിക്കാത്തത്.
നവംബര് 25 ന് ഇലക്ട്രോണിക് സിറ്റിക്ക് സമീപം നീലാദ്രിനഗറിൽ മലയാളി യുവതിയെ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം നഗരം സ്ത്രീസുരക്ഷ സൗഹൃദമല്ലന്ന് ആശങ്കകൾ ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് പൊതുഗതാഗത മാർഗങ്ങൾ രാത്രി വൈകി കാര്യക്ഷമമായി പ്രവർത്തിച്ചാൽ ബൈക്ക് ടാക്സി ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത യാത്രാമാർഗം ഒഴിവാക്കാൻ സ്ത്രീകളെ സഹായിക്കുമെന്ന ആശയം ഉയർന്നത്.
സിനിമയിലും സീരിയലിലും വേഷം നല്‍കാമെന്ന് വാഗദാനം; യുവതികളെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടു; തൃശൂര്‍ സ്വദേശി പിടിയില്‍
ചെന്നൈ: ജോലിക്കായി നഗരത്തിലെത്തുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും വേഷം നല്‍കാമെന്നും സ്വകാര്യ കമ്ബനികളില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്തും ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടിരുന്ന യുവാവ് പിടിയില്‍.29കാരനായ തൃശൂര്‍ സ്വദേശി കിരണ്‍ കുമാറിനെയാണ് തമിഴ്‌നാട് പൊലീസ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
അണ്ണാനഗറിലെ മൂന്നാം സ്ട്രീറ്റിലെ ഒരു വീട്ടില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് കിരണ്‍ കുമാറിനെ പിടികൂടിയത്. അവിടെ നിന്ന ഒരു വിദേശ വനിത ഉള്‍പ്പടെ രണ്ടുസ്ത്രീകളെയും പൊലീസ് രക്ഷപ്പെടുത്തി. ഇയാള്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ വിവിധ അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവിലും എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.