മൈസൂരു: മൈസൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ കു ടുംബത്തിന് 15 ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. പുലിയെ എത്രയും വേഗം പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ടി.നരസിപുരയിൽ പുലിയുടെ ആക്രമണത്തിൽ കോളജ് വിദ്യാർഥിനി മേഘ്ന (21) ആണ് കൊല്ലപ്പെട്ടത്.
പുലിയെ വെടിവച്ചു കൊല്ലാൻ വനംവകുപ്പ് ഡപ്യൂട്ടി കൺസർ വേറ്റർ ഉത്തരവിട്ടിരുന്നെങ്കിലും ഇന്നലെ നടത്തിയ തിരച്ചിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ മൈസൂരുവിൽ പുലിയുടെ ആകമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാ മത്തെ വിദ്യാർഥിയാണു മേഘ്ന.
ഖത്തര്‍ സമുദ്ര പര്യടന കപ്പല്‍ യാത്രക്കാര്‍ മംഗളൂരുവില്‍
മംഗളൂരു:ഖത്തര്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട “സെവന്‍ സീസ് എക്സ്പ്ലോറര്‍”സമുദ്ര പര്യടന യാത്രാക്കപ്പല്‍ മംഗളൂരുവിലെത്തി.മാലി വഴിയായിരുന്നു സഞ്ചാരം. യാത്രക്കാരായ686 പേരും 552 ജീവനക്കാരുമാണ് കപ്പലില്‍ ഉള്ളത്. 232.74 മീറ്റര്‍ നീളമുള്ള കപ്പലിന് 55,254 ടണ്‍ ശേഷിയുണ്ട്.മംഗളൂരു തുറമുഖ അതോറിറ്റി ചെയര്‍മാന്‍ വി.രമണയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയുടെ തനത് കലാരൂപങ്ങള്‍ വര്‍ണ്ണാഭമാക്കിയ ചടങ്ങില്‍ വരവേല്‍പ്പ് നല്‍കി.
മംഗളൂറുവിലേയും പരിസരങ്ങളിലേയും തീര്‍ത്ഥാടന കേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും സന്ദര്‍ശിക്കാനും മാര്‍ക്കറ്റുകളില്‍ പോവാനുമുള്ള വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.മെഡിക്കല്‍ സംഘത്തിെന്‍റ സേവനവും ലഭ്യമാക്കി.