ബെംഗളൂരു: ബെള്ളാരിയിൽ നായയുടെ കടിയേറ്റു ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു.3 വയസ്സുകാരി എം.സുരക്ഷിത, 7 വയസ്സുകാരൻ ടി.ശാന്ത കുമാർ എന്നിവരാണ് മരിച്ചത്. കുരുഗോഡു താലൂക്കിലെ ബദനഹട്ടി ഗ്രാമത്തിൽ വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ നായ കടിക്കുകയായിരുന്നു. നായയെ നാട്ടുകാർ തല്ലിക്കൊന്നു.സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നായശല്യത്തിനു പരിഹാരം കാണാൻ പ്രദേശത്ത് ആരോഗ്യ പ്രവർത്തകരുടെ സംഘത്ത നിയോഗിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വിളിക്കാത്ത കല്ല്യാണത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; ഹോസ്റ്റലിലേക്ക് കൂടി പൊതിഞ്ഞെടുത്തോളൂ എന്ന് വരന്
വരനും വധുവിനും മാത്രമല്ല ബന്ധുക്കള്‍ക്കും സൂഹൃത്തുക്കള്ക്കുമൊക്കെ ആഘോഷത്തിന്റെ ദിവസമാണ് വിവാഹം.എല്ലാവര്ക്കും ഒന്നിച്ചുകൂടാനും സൗഹൃദം പുതിക്കാനുമൊക്കെ കിട്ടുന്ന അവസരമാണ് ഇത്. വിഭവസമൃദ്ധമായ ഭക്ഷണം എല്ലാ വിവാഹാഘോഷങ്ങളുടെയും അവിഭാജ്യഘടകമാണ്. ഭക്ഷണം മാത്രം ലക്ഷ്യംവച്ച് വിവാഹത്തിനെത്തിയ ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ബിഹാറിലുള്ള അലോക് യാധവ് എന്ന യുവാവാണ് വിളിക്കാത്ത കല്ല്യാണത്തിന് ഭക്ഷണം കഴിക്കാനെത്തിയത്. യുവാവ് തന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. ആരുമറിയാതെ വന്നുപോകാമെന്ന് കരുതി എത്തിയെങ്കിലും പിന്നീട് സ്റ്റേജില്‍ കയറി കാര്യം പറയുന്നതാണ് വിഡിയോയിലുള്ളത്. വരനൊപ്പം വേദിയില്‍ നിന്ന് പകര്‍ത്തിയ വിഡിയോയാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്.
‘ ഞാന്‍ ഹോസ്റ്റലിലാണ് താമസിക്കുന്നത്, എനിക്ക് വിശക്കുന്നു, ഞാനിവിടെ ഭക്ഷണം കഴിക്കാന്‍ വന്നതാണ്. ഹോസ്റ്റലില്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല’, യുവാവ് വരനോട് പറഞ്ഞു. താന്‍ വന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും ഇയാള്‍ വരനോട് ചോദിക്കുന്നുണ്ട്.
വരന് വിവാഹാശംസകള്‍ നല്കിയ യുവാവ് താന്‍ ആരുമറിയാതെ വന്ന് ഭക്ഷണം കഴിച്ചിട്ട് പോകാമെന്നാണ് ആദ്യം കരുതിയതെന്നും പക്ഷെ പിന്നീട് കാര്യം പറയാം എന്ന് തോന്നിയെന്നും വിഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ യുവാവിന്റെ പ്രവൃത്തിയില്‍ വരന്റെ പ്രതികരണമാണ് കൂടുതല്‍ കൈയടി നേടിയത്. കുറച്ചുഭക്ഷണം ഹോസ്റ്റലിലേക്ക് കൂടി എടുക്കൂ എന്നാണ് വരന് യുവാവിനോട് പറഞ്ഞത്.