ബംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ തന്റെ സാന്നിധ്യത്തില്‍ ബീഫ് കഴിക്കാന്‍ വെല്ലുവിളിച്ച് കര്‍ണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍.ബീഫ് കഴിച്ചാല്‍ മുന്‍ മുഖ്യമന്ത്രിയെ ജയിലിലടക്കുമെന്ന് ഭീഷണിയും.”കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍, ഭരണകക്ഷിയായ ബി.ജെ.പി നടപ്പാക്കിയ ഗോവധ നിയമം പിന്‍വലിക്കും” എന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സിദ്ധരാമയ്യയെ അഭിസംബോധന ചെയ്ത് ചൗഹാന്‍ ചോദിച്ചു: “ഗോവധ നിയമം പിന്‍വലിക്കാന്‍ അദ്ദേഹം ആരാണ്?. നിങ്ങള്‍ പശുവിനെ വെട്ടി തിന്നുമെന്ന് നിങ്ങള്‍ പറയുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്റെ മുന്നില്‍ അത് ചെയ്യുക.നിങ്ങളെ ജയിലിലേക്ക് അയക്കുന്നത് ഞാന്‍ നോക്കും” -അദ്ദേഹം പറഞ്ഞു. കര്‍ണാടക ഗോവധ നിരോധന നിയമവും കന്നുകാലി സംരക്ഷണ നിയമവും നടപ്പാക്കിയതോടെ സംസ്ഥാനത്ത് ഗോവധം കുറഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഗോവധക്കേസുകളിലെ പ്രതികള്‍ക്ക് രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 50,000 മുതല്‍ 10 ലക്ഷം രൂപ വരെ പിഴയും ചുമത്തും. ഗോവധ നിരോധന നിയമം മൂലം ഒരു നഷ്ടവുമില്ല. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാതൊരു അടിസ്ഥാനവുമില്ലാതെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ എതിര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘മന്ത്രിയായതിന് ശേഷം ഞാന്‍ പശുക്കളെ പരിപാലിക്കുകയാണ്. രാജ്യത്ത് ആദ്യമായി കന്നുകാലികള്‍ക്കായി ആംബുലന്‍സ് ആരംഭിച്ചത് കര്‍ണാടകയിലാണ്” -അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കും; ഉത്തരവിറങ്ങി
കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകൾ പിൻവലിക്കുന്നതിന് സർക്കാർ ഉത്തരവിറങ്ങി. വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആഭ്യന്തര സെക്രട്ടറി ഡോ. വി വേണു കൺവീനറായി രൂപവത്കരിച്ച സമിതിയുടെ ശിപാർശ സ്വീകരിച്ചാണ് തീരുമാനം.കോടതികളുടെ അനുമതിയോടെ കേസുകൾ പിൻവലിക്കണമെന്ന് ജില്ല പൊലീസ് മേധാവികൾക്ക് ഉത്തരവ് നിർദേശം നൽകി.
ഐ.പി.സി 188, 269, 290, കേരള പൊലീസ് ആക്ടിലെ 118 (ഇ), കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസിലെ വിവിധ വകുപ്പുകൾ, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് എന്നിവ പ്രകാരം എടുത്ത കേസുകളാണ് പിൻവലിക്കുക.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നതും നിയന്ത്രണങ്ങള്‍ അവഗണിക്കുന്നതുമാണ് വകുപ്പ് 188 പ്രകരമുള്ള കുറ്റം.
ഒരു മാസം മുതല്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്നതോ 200 രൂപ മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കാവുന്നതോ ആണിത്.പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപ്പകര്‍ച്ചക്ക് കാരണമാവുന്ന വിധം അശ്രദ്ധയോടെ പെരുമാറുന്നതാണ് വകുപ്പ് 269. ആറ് മാസം വരെ തടവോ പിഴയും തടവും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്.
മനഃപൂര്‍വം സമൂഹസുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന തരത്തിലോ സമൂഹത്തിന് അപകടകരമായ തരത്തിലോ ഉള്ള പ്രവൃത്തികള്‍ ചെയ്യുന്നതിനെതിരെയാണ് കേരള പൊലീസ് ആക്ടിലെ വകുപ്പ് 118 (ഇ). മൂന്ന് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയുമാണ് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്.കോവിഡ് കാലത്ത് സംസ്ഥാനത്താകെ 1.40 ലക്ഷം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ടവ പിൻവലിക്കും. പി.എസ്.സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുന്നതിൽ ഉൾപ്പെടും.