Home Featured ബെംഗളൂരു: വെബ് ഓട്ടോ നിരക്ക്;സർക്കാരും കമ്പനികളും തമ്മിൽ ശീതസമരം തുടരുന്നു.

ബെംഗളൂരു: വെബ് ഓട്ടോ നിരക്ക്;സർക്കാരും കമ്പനികളും തമ്മിൽ ശീതസമരം തുടരുന്നു.

ബെംഗളൂരു: വെബ് ഓട്ടോ നിരക്ക് നിശ്ചയിക്കുന്നതിൽ ഇപ്പോഴും സർക്കാരും ആപ് കമ്പനികളും തമ്മിൽ ശീതസമരം തുടരുന്നു. ഓല, ഊബർ തുടങ്ങിയ ആപ്പു കൾ 40 ശതമാനം വരെ അധിക തുക ഈടാക്കുന്നതായി പരാതി വ്യാപകം.നേരത്തേ വെബ് ഓട്ടോ സർവീസുകളിൽ മിനിമം നിരക്കായ 30 രൂപയും 5 ശതമാനം സർവീസ് ചാർജും ഗതാഗത വകുപ്പ് നിശ്ചയിച്ചിരുന്നു.

എന്നാൽ വിഷയത്തിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ പുതിയ നിരക്ക് നടപ്പിലാക്കേണ്ടതില്ലെന്നാണു സർക്കാർ തീരുമാനം. ഇതു മുതലെടുത്താണു കമ്പനികൾ കൊള്ള നിരക്ക് ഈടാക്കുന്നത്. വെബ് ഓട്ടോ കമ്പനികളുടെ ലൈസൻസ് അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്താൻ കമ്പനികളെയും ഓട്ടോ തൊഴിലാളികളുടെയും യോഗം ഡിസംബർ 6നു നടക്കുമെന്നു ഗതാഗത കമ്മിഷണർ എസ്.എൻ.സിദ്ധരാമപ പറഞ്ഞു.

അമിതകൂലി ഈടാക്കിയതിന് ഈ ആപ്പുകളിലെ ഓട്ടോ സർവീസുകൾ നിരോധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. വിഷയത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുന്നതു വരെ കമ്പനികൾക്ക് എതിരായി നടപടി സ്വീകരിക്കരുതെന്നും നിർദേശിച്ചു.

ഡിസംബര്‍ ഒന്നു മുതല്‍ നാല് നഗരങ്ങളില്‍ ഇ-റുപ്പീ; വൈകാതെ കൊച്ചിയിലും

മുംബൈ: കാത്തിരിപ്പിനൊടുവില്‍ ഡിജിറ്റല്‍ റുപ്പീ (ഇ-റുപ്പീ) ഡിസംബര്‍ ഒന്നു മുതല്‍ അവതരിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.മുംബൈയും ഡല്‍ഹിയും ഉള്‍പ്പെടെ നാല് നഗരങ്ങളിലെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമാണ് ഇ-റുപ്പീ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുക.ഇന്ത്യന്‍ കറന്‍സിയുടെ ഡിജിറ്റല്‍ രൂപമായ ഇ-റുപ്പീ സൗകര്യം മുംബൈയ്ക്കും ഡല്‍ഹിക്കും പുറമെ ബംഗളൂരുവിലും ഭുവനേശ്വറിലുമാണു ഡിസംബര്‍ ഒന്നു മുതല്‍ ലഭ്യമാകുക.

പിന്നീട് അഹമ്മദാബാദ്, ഗാങ്‌ടോക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ആര്‍ ബി ഐ അറിയിച്ചു. ആവശ്യാനുസരണം കൂടുതല്‍ ബാങ്കുകളെയും ഉപയോക്താക്കളെയും സ്ഥലങ്ങളെയും ഉള്‍പ്പെടുത്തുന്നതിനായി പദ്ധതിയുടെ വ്യാപ്തി ക്രമേണ വിപുലീകരിക്കുമെന്നും ആര്‍ ബി ഐ വ്യക്തമാക്കി.

പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളുമുള്ള ഒരു ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പിനെ (സി യു ജി) പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ ഉള്‍പ്പെടുകയെന്ന് ആര്‍ ബി ഐ അറിയിച്ചു. പദ്ധതിയില്‍ പങ്കാളിത്തത്തിനായി എട്ട് ബാങ്കുകളെയാണ് ആര്‍ ബി ഐ കണ്ടെത്തിയിരിക്കുന്നത്.

നാല് നഗരങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, യെസ് ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ ഡി എഫ് സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയുടെ ഭാഗമാകും.

അടിസ്ഥാനത്തിലുള്ള പണത്തെ പ്രതിനിധീകരിക്കുന്ന ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഇ-റൂപ്പീ. നിലവില്‍ പേപ്പര്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യങ്ങളില്‍ ഇ-റുപ്പീയും ലഭ്യമാകും. ഇത് ബാങ്ക് പോലുള്ള ഇടനിലക്കാര്‍ വഴി വിതരണം ചെയ്യും. ‘പങ്കാളികളായ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതും മൊബൈല്‍ ഫോണുകളിലും മറ്റു ഡിവൈസുകളിലുള്ള ഡിജിറ്റല്‍ വാലറ്റ് മുഖേന ഉപയോക്താക്കള്‍ക്ക് ഇ-റൂപ്പീ ഉപയോഗിച്ച്‌ ഇടപാട് നടത്താന്‍ കഴിയുമെന്നാണ് ആര്‍ ബി ഐ വ്യക്തമാക്കിയിരിക്കുന്നത്.

വ്യക്തികള്‍ തമ്മിലും (പി2പി) വ്യക്തിയില്‍നിന്ന് വ്യാപാരിയിലേക്കും (പി2എം) ഇടപാട് നടത്താം. വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച്‌ പേയ്മെന്റുകള്‍ നടത്താം. “ഇ-റുപ്പീ വിശ്വാസവും സുരക്ഷയും പോലുള്ള ഫിസിക്കല്‍ ക്യാഷിന്റെ സവിശേഷതകള്‍ വാഗ്ദാനം ചെയ്യും. പണത്തിന്റെ കാര്യത്തിലെന്നപോലെ, ഇതിനു പലിശയൊന്നും ലഭിക്കില്ല. ബാങ്കുകളിലെ നിക്ഷേപം പോലെയുള്ള മറ്റു പണത്തിലേക്ക് പരിവര്‍ത്തനം ചെയ്യാം,”ആര്‍ ബി ഐ പറഞ്ഞു.

ഡിജിറ്റല്‍ രൂപ സൃഷ്ടിക്കല്‍, വിതരണം, റീട്ടെയില്‍ ഉപയോഗം എന്നിവയുടെ മുഴുവന്‍ പ്രക്രിയയുടെയും കരുത്ത് പരീക്ഷണഘട്ടത്തില്‍ പരിശോധിക്കും. ഇതില്‍നിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇ-റുപ്പീ ടോക്കണിന്റെയും ആര്‍ക്കിടെക്ചറിന്റെയും വ്യത്യസ്ത സവിശേഷതകളും പ്രയോഗങ്ങളും ഭാവി ഘട്ടത്തില്‍ പരീക്ഷിക്കപ്പെടുമെന്നും ആര്‍ ബി ഐ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group