ബംഗളൂരു: ബംഗളൂരുവില്‍ 22കാരിയായ മലയാളി യുവതി പീഡനത്തിനിരയായ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ ബൈക്ക് ടാക്സി ഡ്രൈവര്‍ അറഫാത്ത് (22), സുഹൃത്ത് ഷിഹാബുദ്ദീന്‍ (23), അറഫാത്തിന്റെ പെണ്‍സുഹൃത്തും പശ്ചിമ ബംഗാള്‍ സ്വദേശിനിയുമായ 22കാരി എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
കേരളത്തിലെ സ്വകാര്യ കമ്ബനിയില്‍ ഫ്രീലാന്‍സ് ജീവനക്കാരിയായ യുവതി ജോലിയുടെ ഭാഗമായാണ് ബംഗളൂരുവിലെത്തിയത്. ഇലക്‌ട്രോണിക് സിറ്റിയിലുള്ള സുഹൃത്തുക്കളെ കാണാന്‍ ബി.ടി.എം ലേഔട്ടില്‍നിന്ന് ബൈക്ക് ടാക്സി യുവതി ബുക്ക് ചെയ്തു. ബൈക്ക് ടാക്സി ഡ്രൈവര്‍ എത്തുമ്ബോള്‍ യുവതി പാതിബോധത്തിലായിരുന്നെന്നും വഴിമധ്യേ ഏറക്കുറെ ബോധം നഷ്ടപ്പെട്ടിരുന്നെന്നും വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ സാഹചര്യം മുതലെടുത്ത് യുവതിയെ മുഖ്യപ്രതി തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തായ ഷിഹാബുദ്ദീനെയും ഇയാള്‍ ഒപ്പം കൂട്ടി. പിറ്റേന്ന്, പെണ്‍കുട്ടിക്ക് ബോധം തെളിഞ്ഞപ്പോള്‍ പോകാന്‍ അനുവദിച്ച പ്രതി, നടന്ന സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.പെണ്‍കുട്ടി സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തി ചികിത്സ തേടി. യുവതി ബംഗളൂരു സൗത്ത് ഈസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബൈക്ക് ടാക്സി ബുക്ക് ചെയ്ത വിവരങ്ങള്‍ തേടിയ പൊലീസ് അറഫാത്തിനെയും മറ്റു പ്രതികളെയും പിടികൂടുകയായിരുന്നു.
പീഡനസമയത്ത് വീട്ടിലുണ്ടായിരുന്ന മുഖ്യപ്രതിയുടെ പെണ്‍സുഹൃത്ത് പൊലീസിന് തെറ്റായ വിവരം നല്‍കാന്‍ ശ്രമിച്ചതായും സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡി.സി.പി സി.കെ. ബാബ പറഞ്ഞു.
ശബരിമലയില്‍ പോകാനായി പ്രവാസി നാട്ടിലെത്തിയപ്പോള്‍ ഭാര്യ 23കാരനൊപ്പം ഒളിച്ചോടി, കേസെടുത്ത പൊലീസ് 29കാരിയെ കാമുകനൊപ്പം വിട്ടയച്ചു
കല്ലമ്ബലം : ഭര്‍ത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനോടൊപ്പം വിട്ടയച്ചു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്ബതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.
യുവതിയുടെ ഭര്‍ത്താവ് 5 ദിവസം മുന്‍പാണ് വിദേശത്ത് നിന്ന് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയത്. ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്ബലം പൊലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പണവും സ്വര്‍ണ്ണാഭരണങ്ങളുമടക്കം വന്‍ സാമ്ബത്തിക തട്ടിപ്പ് കാമുകനുമായി ചേര്‍ന്ന് യുവതി നടത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു.