Home Featured സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് റാഗ് ചെയ്തു; രക്ഷപ്പെടാന്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് റാഗ് ചെയ്തു; രക്ഷപ്പെടാന്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

by കൊസ്‌തേപ്പ്

ഗുവഹത്തി: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നിരന്തരമായ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍തഥി ഹോസ്റ്റലിന് മുകളില്‍ നിന്നും ചാടി.റാഗിങ്ങില്‍ നിന്ന് രക്ഷപ്പെടാനായി ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.സര്‍വകലാശാലയിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥിയായ ആനന്ദ് ശര്‍മയാണ് ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്.അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയിലാണ് സംഭവമുണ്ടായത്.ആനന്ദിനെ റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പൊലീസിന്റെ പിടിയിലായി.

ഗുരുതരമായി പരുക്കേറ്റ ആനന്ദ് ശര്‍മ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് ശര്‍മ നിരന്തരമായി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിന് ഇരയായിരുന്നു എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.വിഷയത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ദ വിശ്വ ശര്‍മ്മ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയില്‍ ആനന്ദ് ശര്‍മ്മ മാതാപിതാക്കളെ വിളിച്ചപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിരന്തരമായി റാഗിങ് നടത്തുകയാണെന്നും മര്‍ദ്ദിക്കുകയാണെന്നും പരാതിപ്പെട്ടിരുന്നു.അന്വേഷണത്തെ തുടര്‍ന്ന് ക്യാമ്ബസിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ നാലുപേരെയും മുമ്ബ് ക്യാമ്ബസില്‍ നിന്ന് പഠിച്ചു പോയ ഒരു വിദ്യാര്‍ത്ഥിയെയും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പടവെട്ടി’ന്റെ കണ്ടന്റിനെ പ്രശംസിച്ച് ഒടിടി പ്രേക്ഷകര്‍

നിവിൻ പോളി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘പടവെട്ട്’. രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്ന ചിത്രം നെറ്റ്‍ഫ്ലിക്സില്‍ ലഭ്യമാണ് ഇപ്പോള്‍. വലിയ തുകയ്‍ക്കാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് വാങ്ങിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ‘പടവെട്ടി’ന് തിയറ്ററില്‍ മാത്രമല്ല ഒടിടിയിലും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

‘പടവെട്ടി’ന്റെ കണ്ടന്റിന് നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കണമെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. കാമ്പുള്ള കണ്ടന്റ് ഇത്ര മികവോടെ സ്‍ക്രീനില്‍ അടുത്തിടെ വന്നിട്ടില്ല. സംഗീതവും കാഴ്‍ചക്കാരനിലേക്ക് ചിത്രത്തെ ചേര്‍ത്തുനിര്‍ത്തുന്ന തരത്തിലുള്ളതാണ്. ആദ്യ സംവിധാന സംരഭത്തില്‍ തന്നെ ലിജു കൃഷ്‍ണ ഗംഭീര മേയ്‍ക്കിംഗാണ് നടത്തിയിരിക്കുന്നത് എന്നൊക്കെയാണ് ഒടിടിയില്‍ ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

വിക്രം മെഹ്‍റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ. ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ക്രീയേറ്റീവ് പ്രൊഡ്യൂസർ അഭിജിത്ത് ദേബ്.

‘മാലൂർ’ എന്ന ഗ്രാമത്തിലെ കർഷക ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ ‘കോറോത്ത് രവി’ എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ദീപക് ഡി മേനോൻ ആണ്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സംഗീതം ഗോവിന്ദ് വസന്ത, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വരികള്‍ അൻവർ അലി, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം  മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ് എന്നിവരുമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group