റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കിതാ.. ഒരു വലിയ വാര്‍ത്ത. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റേഷന്‍ സൗകര്യം കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നുണ്ട് എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ.എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്റെ തൂക്കത്തില്‍ എന്തെങ്കിലും കുറവ് വരുന്നുണ്ടെങ്കില്‍ ഇനി നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ല.
കാരണം റേഷന്‍ ഡീലര്‍മാര്‍ തരുന്ന റേഷന്റെ അളവില്‍ കുറവ് വരുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ സംസ്ഥാനത്തെ ടോള്‍ ഫ്രീ നമ്ബറില്‍ പരാതിപ്പെടുക.ഈ ടോള്‍ ഫ്രീ നമ്ബറുകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ നിങ്ങളുടെ സംസ്ഥാനത്തിന്റെ ടോള്‍ ഫ്രീ നമ്ബര്‍ ഫോണില്‍ സേവ് ചെയ്യണം. റേഷന്‍ കാര്‍ഡ് വഴി സര്‍ക്കാര്‍ ഇപ്പോള്‍ സൗജന്യമായി ഗോതമ്ബും അരിയും വിതരണം ചെയ്യുന്നുണ്ട്.
നേരത്തെ ഉപ്പും പഞ്ചസാരയും സൗജന്യമായി വിതരണം ചെയ്തിരുന്നു.2022 ഡിസംബര്‍ വരെ സൗജന്യ റേഷന്‍ ലഭ്യമാകുംസര്ക്കാരിന്റെ ഭാഗത്തു നിന്നും 2022 ഡിസംബര്‍ വരെ സൗജന്യ റേഷന്‍ സൗകര്യം നല്‍കുന്നുണ്ട്. എന്നാല്‍ ഡിസംബറിന് ശേഷവും ഈ പദ്ധതി തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു വിവരവും ലഭിക്കുന്നില്ല. ഈ പദ്ധതി സര്‍ക്കാര്‍ 2020 ഏപ്രിലില്‍ കൊറോണ മഹാമാരി സമയത്ത് ആരംഭിച്ചതാണ്. ഈ പദ്ധതി പലതവണ നീട്ടിയാണ് ഇപ്പോള്‍ ഡിസംബര്‍ 2022 വരെ കൊണ്ടുവന്നിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട ടോള്‍ ഫ്രീ നമ്ബറുകള്‍ ഇപ്രകാരമാണ്…
>> Delhi – 1800110841
>> Punjab – 180030061313
>> Haryana – 18001802087
>> Uttar Pradesh- 18001800150
>> Uttarakhand – 18001802000, 18001804188
>> Rajasthan – 18001806127
>> Himachal Pradesh – 18001808026
>> Maharashtra- 1800224950
>> West Bengal – 18003455505
>> Madhya Pradesh- 07552441675, Helpdesk No.: 1967 / 181
>> Chhattisgarh- 18002333663
>> Gujarat- 18002335500
>> Andhra Pradesh – 18004252977
>> Arunachal Pradesh – 03602244290
>> Goa- 18002330022
>> Assam – 18003453611
>> Bihar- 18003456194
>> Jharkhand – 18003456598, 1800-212-5512
>> Karnataka- 18004259339
>> Kerala- 18004251550
>> Manipur- 18003453821
>> Meghalaya- 18003453670
>> Mizoram- 1860222222789, 18003453891
>> Nagaland- 18003453704, 18003453705
>> Odisha – 18003456724 / 6760.
>> Sikkim – 18003453236
>> Tamil Nadu – 18004255901
>> Telangana – 180042500333
>> Tripura- 18003453665
>> Jammu – 18001807106
>> Kashmir – 18001807011
>> Andaman & Nicobar Islands – 18003433197
>> Chandigarh – 18001802068
>> Dadra & Nagar Haveli & Daman & Diu – 18002334004
>> Lakshadweep – 18004253186
>> Puducherry – 18004251082
പാലക്കാട് മേലാമുറിയിൽ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; നാല് പേർക്ക് പരുക്ക്
പാലക്കാട്: കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാലുപേർക്ക് ഷോക്കേറ്റു. പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പാലക്കാട് മേലാമുറിയിലാണ് സംഭവം.
കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിഷിപ്പിച്ചു. ഷോക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.