ബംഗളൂരു: മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. ഹൊസകോട്ടെ ആനുഗൊണ്ടനഹള്ളി ദേവലാപൂര് സ്വദേശി ത്യാഗരാജാണ് (38) കൊല്ലപ്പെട്ടത്.കൊലപ്പെടുത്താനുപയോഗിച്ച ഡംബലുമായി മുനിസ്വാമി (65) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൂലിപ്പണിക്കാരനായ ത്യാഗരാജ് മദ്യപിക്കാന്‍ പണത്തിനായി മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മകന്റെ പീഡനം സഹിക്കാനാവാതെ മാതാപിതാക്കള്‍ വീടുവിട്ട് മകളോടൊപ്പമായിരുന്നു താമസം. എന്നാല്‍, സഹോദരിയുടെ വീട്ടിലെത്തിയും ത്യാഗരാജ് ഇവരെ ശല്യംചെയ്യാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം വഴക്കിനിടെ വ്യായാമത്തിനുപയോഗിക്കുന്ന ഇരുമ്ബ് ഡംബല്‍ ഉപയോഗിച്ച് പിതാവ് മകനെ കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ ആനുഗൊണ്ടനഹള്ളി പൊലീസ് ഐ.പി.സി 302 വകുപ്പു പ്രകാരം കൊലപാതക കേസെടുത്തു.
വാട്ട്സ് ആപ്പില്‍ ഇനി വോയിസ് നോട്ടുകളും സ്റ്റാറ്റസ് ആക്കാം
ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാന്‍ അടിമുടി മാറ്റവുമായി വാട്ട്സ് ആപ്പ്. പുതിയ അപ്ഡേറ്റിലൂടെ ശബ്ദ സന്ദേശങ്ങള്‍ സ്റ്റാറ്റസ് ആയി വെക്കാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രങ്ങളും വീഡിയോകളും മാത്രമാണ് സ്റ്റാറ്റസില്‍ പങ്കുവെക്കാന്‍ സാധിക്കുക. ഐ.ഒ.എസ് ബീറ്റ വേര്‍ഷനില്‍ പുതിയ അപ്ഡേറ്റ് പരീക്ഷണ സ്വഭാവത്തില്‍ പ്രവര്‍ത്തനത്തിലാണ്.
പുതിയ അപ്ഡേറ്റിലൂടെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസ് രൂപത്തില്‍ പങ്കുവെക്കാന്‍ സാധിക്കുക. പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ തന്നെ ഉടനെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല.അതെ സമയം വാട്ട്സ് ആപ്പിന്റെ ഡെസ്ക് ടോപ്പ് വേര്‍ഷനില്‍ ഫോണ്‍ കാള്‍ ബട്ടണ്‍ സംവിധാനം ഉടനെ കൊണ്ടു വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഡെസ്ക് ടോപ്പില്‍ നിന്നും കോള്‍ സംവിധാനം ഉപയോഗപ്പെടുത്താം.