Home Featured യശ്വന്തപുര ഫ്രണ്ട്‌സ് ബാഡ്മിന്റണ്‍ ലീഗ് 30ന്

യശ്വന്തപുര ഫ്രണ്ട്‌സ് ബാഡ്മിന്റണ്‍ ലീഗ് 30ന്

ബംഗളൂരു: യശ്വന്തപുരത്തെ മലയാളി കൂട്ടായ്മയായ യശ്വന്തപുര ഫ്രണ്ട്‌സ് സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ലീഗ് നവംബര്‍ 30 ന് നടക്കും.രാത്രി എട്ടുമുതല്‍ യശ്വന്തപുര ഈഗിള്‍സ് ബാഡ്മിന്റണ്‍ അറീനയില്‍ മത്സരങ്ങള്‍ അരങ്ങേറുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ സ്റ്റോറീസ്, പ്രസിഡന്റ്‌ മണി, സെക്രട്ടറി ഉപ്പി മുണ്ടേക്ക എന്നിവര്‍ അറിയിച്ചു.

15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും പിന്‍വലിക്കും:കേന്ദ്രമന്ത്രി.

ന്യൂഡല്‍ഹി: 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും പിന്‍വലിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.പരിസ്ഥിതി- ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായും വാഹനപ്പെരുപ്പം കുറയ്ക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.സംസ്ഥാന സര്‍ക്കാരുകളോടും 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് നിര്‍ദേശം നല്‍കി കഴിഞ്ഞു.

പഴക്കമുള്ള ബസുകള്‍, ട്രക്കുകള്‍, കാറുകള്‍ എന്നിവ നിരത്തുകളില്‍ നിന്നും പിന്‍വലിക്കണമെന്നാണ് നിര്‍ദേശം.പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും ഇതിനായി ശരാശരി 2 കേന്ദ്രങ്ങള്‍ വരെ തുറക്കും. പൊളിക്കുന്ന വാഹനങ്ങളിലെ പഴയ ടയറുകള്‍ ഉള്‍പ്പെടെയുള്ളവ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്നും നിതിന്‍ ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group