ന്യൂയോര്‍ക്: ആപ്പിളും ഗൂഗിള്‍ സ്റ്റോറും ട്വിറ്ററിനെ ആപ്പില്‍നിന്ന് നീക്കിയാല്‍ ബദല്‍ ഫോണ്‍ ഇറക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക്. ‘അത് സംഭവിക്കില്ലെന്ന് ഉറപ്പായും ഞാന്‍ പ്രതീക്ഷിക്കുന്നു. അഥവാ ഉണ്ടായാല്‍ വേറെ വഴിയില്ല. ഞാന്‍ വേറെ ഫോണ്‍ ഉണ്ടാക്കും’ -മസ്ക് ട്വിറ്ററില്‍ കുറിച്ചു. ട്വിറ്റര്‍ ഉപയോക്താവ് ലിസ് വീലര്‍ ആണ് ഇത്തരമൊരു സന്ദേഹവും ബദല്‍ ഫോണ്‍ ഉണ്ടാക്കണമെന്ന നിര്‍ദേശവും പങ്കുവെച്ചത്. ഇതിന് മറുപടിയായാണ് മസ്കിന്റെ പ്രതികരണം.
ആപ്പിള്‍ കമ്ബനി എക്സിക്യൂട്ടിവ് അംഗം ഫില്‍ ഷില്ലര്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് പിറകെയാണ് മസ്കിന്റെ മുന്നറിയിപ്പ്. മാര്‍ഗനിര്‍ദേശം പാലിച്ചില്ലെങ്കില്‍ ട്വിറ്ററിനെ ആപ് സ്റ്റോറില്‍നിന്ന് നീക്കാനിടയുണ്ടെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലവുമുണ്ട്.
മൂന്ന് വര്‍ഷം മുന്‍പ് മരിച്ച കുഞ്ഞിനെ അച്ചാറ് കുപ്പിക്കുള്ളിലിട്ട് വച്ചു; മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്
മൂന്ന് വര്‍ഷം മുന്‍പ് മരിച്ച കുഞ്ഞിന്റെ ശരീരം അച്ചാറ് പാത്രത്തിനുള്ളില്‍ സൂക്ഷിച്ച് വച്ച ദമ്ബതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്.
ദക്ഷിണ കൊറിയയിലെ ജിയോങ്ഗി പ്രവിശ്യയിലാണ് സംഭവം. അച്ചാറിടുന്ന പ്ലാസ്റ്റിക് പാത്രത്തിനുള്ളില്‍ കുഞ്ഞിന്റെ ദേഹം ഒളിപ്പിച്ചതിനാണ് ദമ്ബതികള്‍ക്കെതിരെ കേസെടുത്തതെന്ന് കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് വര്‍ഷം മുന്‍പാണ് ദമ്ബതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെയ്നറില്‍ ഒളിപ്പിച്ച കുഞ്ഞിന്റെ ശരീരം കണ്ടെത്തുന്നത്. ഈ കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ചുവെന്നാണ് ഇവര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. അതേസമയം കുഞ്ഞിനെ കൊന്നതാണെന്ന ആരോപണം അമ്മ നിഷേധിച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം താനും ഭര്‍ത്താവും ചേര്‍ന്ന് അച്ചാറ് കുപ്പിക്കുള്ളില്‍ ഇട്ടിട്ടുണ്ടെന്ന് സമ്മതിക്കുന്നത്.
35 സെന്റിമീറ്റര്‍ ഉയരവും 24 സെന്റിമീറ്റര്‍ വീതിയുമുള്ള കുപ്പിയിലാണ് കുഞ്ഞിനെ ഇട്ടുവച്ചിരുന്നത്. കുട്ടിയെ പ്രീസ്കൂളില്‍ ചേര്‍ക്കുകയോ ആരോഗ്യ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് പോലീസ് കുട്ടിയെ അന്വേഷിച്ച് ഇവരുടെ വീട്ടിലെത്തുന്നത്. സ്കൂളില്‍ ചേരേണ്ട കുട്ടികളുടെ കണക്കെടുത്തപ്പോള്‍ മാത്രമാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്നാണ് ഇവര്‍ ഈ വിഷയം പോലീസിനെ അറിയിക്കുന്നത്.
ശിശു പരിപാലന നിയമങ്ങള്‍ ലംഘിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം കുട്ടി എങ്ങനെയാണ് മരിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മരിച്ചതിന് ശേഷം അച്ചാറ് കുപ്പിയില്‍ ഇട്ട് വയ്ക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹ അവശിഷ്ടം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരുന്നത്. ഇതിന്റെ ഫലം ലഭിച്ചതിന് ശേഷം മാതാപിതാക്കള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.