Home Featured ബംഗളൂരു: ശരാവതി നദിയില്‍ ബസ് മുങ്ങി; ആളപായമില്ല

ബംഗളൂരു: ശരാവതി നദിയില്‍ ബസ് മുങ്ങി; ആളപായമില്ല

ബംഗളൂരു: യാത്രക്കാരുമായി സഞ്ചരിച്ച ബസ് ശിവമൊഗ്ഗയിലെ ശരാവതി നദിയില്‍ മുങ്ങി. നദി മുറിച്ചുകടക്കാന്‍ ജങ്കാര്‍ സര്‍വിസ് കാത്തുനില്‍ക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.

നദിയിലേക്കിറങ്ങിയ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍, കൂടുതല്‍ അപകടമുണ്ടാവുന്നതിന് മുമ്ബ് നാട്ടുകാരടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിച്ചു. അപകടത്തില്‍ ആളപായമില്ല. നദിയില്‍ മുങ്ങിക്കിടന്ന ബസ് പിന്നീട് എക്സ്കവേറ്റര്‍ ഉപയോഗിച്ച്‌ കരക്കെത്തിച്ചു.

പാമ്ബിന് മുന്നില്‍ നാവ് നീട്ടി നാഗപൂജ; അണലിയുടെ കടിയേറ്റ കര്‍ഷകന്റെ നാവ് മുറിച്ചുമാറ്റി

ചെന്നൈ: ജ്യോത്സന്റെ നിര്‍ദേശപ്രകാരം നാഗപൂജ നടത്തിയ 54-കാരന്റെ നാവില്‍ പാമ്ബ് കടിച്ചു. കര്‍ഷകനായ രാജക്കാണ് അണലിയുടെ കടിയേറ്റത്.രാജ സ്ഥിരമായി പാമ്ബ് കടിയേല്‍ക്കുന്നത് സ്വപ്‌നം കാണാറുണ്ടായിരുന്നു. ഇതിന് പരിഹാരം തേടി ജോത്സ്യനെ സമീപിച്ചപ്പോഴാണ് നാഗപൂജ നടത്താന്‍ നിര്‍ദേശിച്ചത്. ഇതിനായി സര്‍പ്പമുള്ള ഒരു കാവും ജോത്സ്യന്‍ തന്നെ നിര്‍ദേശിച്ചു. ഇതനുസരിച്ച്‌ സര്‍പ്പത്തിന്റെ മുന്നില്‍ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ.

ഇതിനിടെ അണലി രാജയുടെ നാവില്‍ കടിക്കുകയായിരുന്നു.പാമ്ബ് കടിയേറ്റ ഉടന്‍ തന്നെ പൂജാരി ഇയാളുടെ നാവ് മുറിച്ച്‌ ഈറോഡ് മെഡിക്കല്‍ സെന്ററില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ബോധരഹിതനായെന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.നാവ് മുറിച്ചുമാറ്റിയ രാജക്ക് വേണ്ട ചികിത്സ നല്‍കിയെന്നും ആന്റി വെനം കുത്തിവെച്ചെന്നും ഈറോഡ് മണിയന്‍ മെഡിക്കല്‍ സെന്ററിലെ ഡോ. സെന്തില്‍ കുമാരന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group