Home Featured എയ്‌റോ ഇന്ത്യ എയര്‍ഷോ ബംഗളൂരുവില്‍

എയ്‌റോ ഇന്ത്യ എയര്‍ഷോ ബംഗളൂരുവില്‍

by കൊസ്‌തേപ്പ്

ബംഗളൂരു: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഡിഫന്‍സ് എക്‌സിബിഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന 14ാമത് എയ്റോ ഇന്ത്യ എയര്‍ഷോ അടുത്ത വര്‍ഷം ആദ്യം ബംഗളൂരുവില്‍ നടക്കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന എയ്റോ ഇന്ത്യ പ്രദര്‍ശനത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

വര്‍ഷങ്ങളില്‍ ഫെബ്രുവരിയിലാണ് നടന്നത്. രണ്ടുവര്‍ഷത്തിലൊരിക്കലാണ് എയര്‍ഷോ സംഘടിപ്പിക്കുന്നത്. 1996ല്‍ എയര്‍ ഷോ ആരംഭിച്ചതിനു ശേഷം 2003ല്‍ നാലാമത് എയര്‍ഷോ മുതല്‍ ബംഗളൂരുവാണ് വേദി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിമാനനിര്‍മാണ കമ്ബനികളും മറ്റും എയര്‍ഷോയില്‍ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ 2021 ഫെബ്രുവരി മൂന്നുമുതല്‍ അഞ്ചുവരെയാണ് ഒടുവില്‍ എയര്‍ഷോ നടന്നത്.

മാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?

മാഗി ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വളരെ എളുപ്പം തയ്യാറാക്കാം എന്നതാണ് മാഗിക്ക് ഇത്രയും ആരാധകരെ നേടി കൊടുത്തത്. ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ മാഗി പലര്‍ക്കുമൊരു സഹായമാണ്. കുട്ടികള്‍ക്കാണ് മാഗിയോട് കൂടുതല്‍ പ്രിയം. വൈകുന്നേരങ്ങളില്‍ സ്നാകായി പലരും മാഗി കഴിക്കാറുണ്ട്. എന്നാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് മാഗി കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. അതിനുള്ള ഉത്തരം പങ്കുവയ്ക്കുകയാണ് ഇവിടെ ഡയറ്റീഷ്യനായ സിമറാത് കതൂരിയ. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ആണ് ഇവര്‍ ഇക്കാര്യം പറയുന്നത്. 

ഒരു നേരം മാഗി കഴിക്കുമ്പോള്‍ 205 കലോറിയാണ് ലഭിക്കുക. കൂടാതെ 9.9 ഗ്രാം പ്രോട്ടീനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മാഗിയിലുള്ള കാര്‍ബോഹൈട്രേറ്റിന്‍റെ അളവ് 131 ആണ്. കലോറി വളരെ കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് പറയുകയാണ് ഡയറ്റീഷ്യന്‍. എന്നാല്‍ ഇവ ആരോഗ്യകരമായ സ്നാക് അല്ലെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. 

ശരീരത്തിന് വേണ്ട വിറ്റാമിനുകളോ മിനറലുകളോ ഫൈബറോ ഒന്നും മാഗിയില്‍ നിന്നും ലഭിക്കില്ല. അതേസമയം ദീര്‍ഘനേരം കേടാകാതിരിക്കന്‍ പല കെമിക്കലുകളും മാഗിയില്‍ ചേര്‍ക്കുന്നുണ്ട്. അത് ശരീരത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല. കൂടാതെ മാഗിയില്‍ ഉയര്‍ന്ന അളവില്‍ ഉപ്പും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാലും ശരീരത്തിന് വേണ്ട ഗുണങ്ങള്‍ ഒന്നും ഇവ നല്‍കുന്നില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. അതിനാല്‍ മാസത്തില്‍ ഒന്നോ രണ്ടോ എന്ന കണക്കില്‍ മാഗി കഴിക്കുന്നതാണ് നല്ലതെന്നും സിമറാത് പറയുന്നു. മാഗി കഴിക്കുന്നുണ്ടെങ്കില്‍ പച്ചക്കറികളും ചേര്‍ത്തു വേണം കഴിക്കാന്‍ എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group