കേരളത്തില്‍ പാല് ലിറ്ററിനു ആറു രൂപ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, തമിഴ്നാട്ടില്‍ പാലിനു മൂന്ന് രൂപ കുറച്ചിരിക്കയാണ്. മില്‍മയും കര്‍ഷകരും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായതിനാല്‍ വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നേരത്തെ കര്‍ണാടകയില്‍ പാല് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചിരുന്നു.
പാല് ലിറ്ററിന് മൂന്നു രൂപ കുറയ്ക്കുമെന്ന് ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നവംബര്‍ നാല് മുതലാണ് നടപ്പിലാക്കിയത്. തമിഴ്നാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണ കമ്ബനിയായ ആവിന് വഴിയാണ് പാല് വില്പന. ഡിസ്കൗണ്ട് കാര്‍ഡുമുണ്ട്. പാല് വില കുറച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താന്‍ ആവിന് സര് ക്കാര് സബ്സിഡിയും അനുവദിച്ചിട്ടുണ്ട്. ടോണ്‍ഡ് മില്‍ക്ക് (നീല) വില 43 രൂപയില്‍ നിന്ന് 40 രൂപയായി കുറഞ്ഞു. കാര്‍ഡ് ഉടമകള്‍ക്ക് ഇത് 37 രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് പാല് (പച്ച): 44 രൂപ (പുതിയ നിരക്ക്), 47 രൂപ (പഴയത്).
കര്‍ണാടക മില്‍ക്ക് ഫെഡറേഷന് (കെ.എം.എഫ്) കീഴിലെ ബ്രാന്‍ഡായ നന്ദിനിയുടെ പാല്, തൈര് എന്നിവയുടെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് രണ്ടു രൂപയാണ് വര്‍ധന.
മൂന്നു വര്‍ഷത്തിന് ശേഷമാണ് കര്‍ണാടകയില്‍ പാല് വില കൂടുന്നത്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന് വഴിയാണ് പാല് വില്പന. സമീപകാല വിലവര്‍ദ്ധനയോടെ പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറി. ഇനി മില്‍മ നീല കവര്‍ പാലിന്റെ വില ലിറ്ററിന് 52 രൂപയാകും. കാലിത്തീറ്റയുടെ വില കിലോയ്ക്ക് 4 രൂപ കൂട്ടിയിട്ടുണ്ട്. ഒരു ചാക്കിന് 200 രൂപയാണ് വില. കാലിത്തീറ്റയുടെ വില കൂട്ടിയിട്ട് പാലിന്റെ വില വര്‍ധിക്കുന്നത് എങ്ങനെ ഗുണം ചെയ്യുമെന്ന് ക്ഷീര കര്‍ഷകര്‍ ചോദിക്കുന്നു.2019 സെപ്തംബര്‍ 19 നാണ് മില്‍മ പാലിന്റെ വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു അന്നത്തെ വര്‍ധന. കര്‍ണാടകയില്‍ പുതിയ വില വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ അര ലിറ്റര്‍ പാലിന് ഒരു രൂപ അധികം നല്‍കേണ്ടിവരും.
ബുധനാഴ്ച നടന്ന കെ.എം.എഫ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നേരത്തേ ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാന്‍ കെ.എം.എഫ് തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അതൃപ്തി അറിയിച്ചതോടെ ആ തീരുമാനം പിന്‍വലിച്ചിരുന്നു. പുതിയ നിരക്കുപ്രകാരം, ഡബ്ള്‍ ടോണ്‍ഡ് മില്‍ക്ക്- 38, ടോണ്‍ഡ് മില്‍ക്ക്- 39, ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് -40, ഹോമോജെനൈസ്ഡ് കൗ മില്‍ക്ക്- 44, സ്പെഷല്‍ മില്‍ക്ക് -45, സമൃദ്ധി- 50, സംതൃപ്തി- 52, നന്ദിനി തൈര്- 47 എന്നിങ്ങനെയാണ് വില. ഉല്പാദനച്ചെലവിലുണ്ടായ വര്‍ധന പരിഹരിക്കാന്‍ കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിരക്ക് ഈടാക്കുന്നതെന്ന് കെ.എം.എഫ് അധികൃതര്‍ അറിയിച്ചു.
കര്‍ണ്ണാടകയില്‍ വോട്ടര്‍ഡാറ്റാ ചോര്‍ന്നുവെന്ന് കോണ്‍ഗ്രസ്
കര്‍ണ്ണാടകയില്‍ വോട്ടര്‍ഡാറ്റാ ചോര്‍ന്നുവെന്ന് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് സമ്മര്‍പ്പിച്ചു.വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് വോട്ടുകള്‍ നീക്കം ചെയ്തെന്നും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടാണെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ പറഞ്ഞു.
രണ്‍ദീപ് സിങ് സുര്ജെവാലയുടേയും ഡികെ ശിവകുമാറിന്്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.വോട്ടര്‍ മാരുടെ ഡാറ്റാ ചോര്‍ത്തി ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതായാണ് കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍.
ഡാറ്റാ ദുരുപയോഗം, വോട്ടര്‍മാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പി നടത്തുന്നതാണെന്നും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നതായാണ് കണ്ടെത്തലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് വോട്ടര്‍മാരെ നീക്കം ചെയ്ത് പുതിയ വോട്ടര്‍മാരെ ചേര്ത്തുവെന്നതും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നു. കര്‍ണാടക മുഖ്യമന്ത്രി ബെസവരാജ ബൊമ്മൈയാണ് ഇതിന്റെ പിന്നിലെന്ന രൂക്ഷ വിമര്‍ശനവും കോണ്‍ഗസ് നടത്തി. പരാതിയില്‍ അടിയന്തര നടപടി ഉണ്ടാക്കുമെന്ന് തിരഞ്ഞെടുപ്പ് കമീഷന് മറുപടി നല്കി എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.