ദില്ലി: പാൻ കാർഡ് ഉടമയാണെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അടുത്ത മാസം മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും. കാരണം, നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ശ്രദ്ധിക്കണം, 2023 മാർച്ചിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്.
2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും. എന്നാൽ 2023-ൽ അത് പ്രവർത്തനരഹിതമാകും.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് പലതവണ നീട്ടിയിരുന്നു. 2017 ജൂലായ് 1-ന് പാൻ കാർഡ് അനുവദിച്ചിട്ടുള്ള വ്യക്തികൾ ആധാർ കാർഡുമായി ബഹ്‌ദിപ്പിച്ചിരിക്കണം എന്നായിരുന്നു അറിയിച്ചത്. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു.
ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത വർഷത്തോടെ പാൻ പ്രവർത്തനരഹിതമാകും. അതേസമയം, നിശ്ചിത തുക പിഴ അടച്ചാൽ വീണും ഇവ പ്രവർത്തനക്ഷമമാക്കാം എന്ന് ആദായ നികുതി വകുപ്പ് പറഞ്ഞു.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം
1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;
2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;
4] ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.
മരുന്ന് പായ്ക്കറ്റിന് ബാര്‍കോഡ് നിര്‍ബന്ധം; ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടില്‍ ഭേദഗതി വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡെല്‍ഹി:രാജ്യത്ത് കൂടുതല്‍ വിറ്റഴിയുന്ന 300 മരുന്ന് ബ്രാന്‍ഡുകളില്‍ ബാര്‍കോഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.മരുന്ന് പായ്ക്കറ്റിനുമുകളില്‍ ബാര്‍കോഡ് അല്ലെങ്കില്‍ ക്യൂ.ആര്‍. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥയാണ് ഇതിന്റെ ആദ്യഘട്ടമായി നടപ്പാക്കുക.ഇതുസംബന്ധിച്ച് ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.
ആദ്യഘട്ടത്തില്‍ ബാര്‍കോഡ് നിര്‍ബന്ധമാക്കുന്ന മരുന്നുകളുടെ പട്ടികയും സര്‍ക്കാര്‍ ഉത്തരവിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടില്‍ എട്ടാം ഭേദഗതിയില്‍ എച്ച് 2 എന്ന വിഭാഗത്തിലാണിത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.2023 ഓഗസ്റ്റ് ഒന്നിന് ശേഷം ഈ ഉത്പന്നങ്ങളില്‍ ബാര്‍കോഡ്/ക്യൂ.ആര്‍. കോഡ് നിര്‍ബന്ധമാകും.വിവിധ ഘട്ടങ്ങളായി മറ്റ് ബ്രാന്‍ഡുകള്‍ക്കും നിയമം ബാധകമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
വ്യാജമരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളും നിയന്ത്രിക്കുകയാണ് ബാര്‍ കോഡ് അല്ലെങ്കില്‍ ക്യൂ.ആര്‍. കോഡ് നിര്‍ബന്ധമാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.എന്നാല്‍ നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മരുന്ന് കമ്ബനികള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്നാണ് ഓഗസ്റ്റ് വരെ സമയം അനുവദിച്ചത്.ഇതിന് പിന്നാലെ ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡുമായി ആശയവിനിമയം നടത്തിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനത്തിലെത്തിയിരിക്കുന്നത്.കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായി വിഷയം വിശദമായി ചര്‍ച്ചചെയ്തിരുന്നു.
രാജ്യത്തെ പല കമ്ബനികളും കരാര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാറുണ്ട്.ഇതിലൂടെ ഉത്പാദകരും വിതരണക്കാരും വേറെ വേറെ കമ്ബനികളായാകും മാറുന്നത്.ഇത്തരത്തിലുള്ള ഉത്പാദകരുടെയും വിതരണക്കാരുടെയും വിവരങ്ങള്‍ ബാര്‍ കോഡില്‍ രേഖപ്പെടുത്തുന്നതുവഴി കൃത്യമായ വിവരങ്ങള്‍ ഉപഭോക്താവിന് ലഭ്യമാകും.