Home Featured പുലി ഭീഷണി ഒഴിയാതെ മൈസൂരു വൃന്ദാവന്‍

പുലി ഭീഷണി ഒഴിയാതെ മൈസൂരു വൃന്ദാവന്‍

ബംഗളൂരു: പുലി ഭീഷണി ഒഴിയാതെ മൈസൂരു വൃന്ദാവന്‍ ഉദ്യാനം. നിലവില്‍ പുള്ളിപ്പുലി ഭീഷണിയില്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.ഇതിനാല്‍ ഇതുവരെ രണ്ടുകോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് അധികൃതര്‍ പറയുന്നു. പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഇല്ലാതാവുകയോ ചെയ്താല്‍ മാത്രം ഉദ്യാനം തുറക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം ഇവിടെ വീണ്ടും പുലിയെത്തിയതോടെ ഉദ്യാനം തുറക്കുന്നത് ഇനിയും വൈകും. വെള്ളിയാഴ്ച വൈകീട്ട് 6.45ഓടെയാണ് പുലിയെത്തിയത്. മുള്ളന്‍പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഒക്ടോബര്‍ 22നാണ് ഉദ്യാനത്തില്‍ ആദ്യം പുലിയെത്തിയത്. നവംബര്‍ അഞ്ചുമുതല്‍ ഏഴുവരെ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലും പുലിയെത്തി. തുടര്‍ന്നാണ് സുരക്ഷ കണക്കിലെടുത്ത് ഉദ്യാനം അടച്ചിട്ടത്. ഒമ്ബതു കെണികള്‍ സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല. വനപാലകരും ഉദ്യാനത്തിന്‍റെ ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് (സി.എന്‍.എന്‍.എല്‍) അധികൃതരും തിരച്ചില്‍ തുടരുകയാണ്.

അതേസമയം, കഴിഞ്ഞ ദിവസം നാഗര്‍ഹോളെ ദേശീയോദ്യാനത്തിനു സമീപം കന്നുകാലികള്‍ക്കു നേരെ കടുവയുടെ ആക്രമണമുണ്ടായി. വനാതിര്‍ത്തിയിലെ ഹുന്‍സൂര്‍ താലൂക്കിലുള്ള അബ്ബുര്‍ ഗ്രാമത്തിലിറങ്ങിയ കടുവ പശുവിനെ കൊന്നു. ഗ്രാമത്തിലെ കര്‍ഷകനായ തിമ്മെഗൗഡയുടെ കന്നുകാലികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.വനത്തോടു ചേര്‍ന്ന കൃഷിയിടത്തിനുസമീപം മേയാന്‍ വിട്ട പശുവിനെ പട്ടാപ്പകല്‍ കടുവ ആക്രമിച്ചു കൊല്ലുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന ആടിനെയും കടിച്ചെടുത്ത് വനത്തിലേക്കു പോയി. ഒരാഴ്ച മുമ്ബ് നാഗര്‍ഹോളെക്ക്‌ സമീപത്തെ ഗൗഡികെരെ ഗ്രാമത്തില്‍ പശുവിനെ കടുവ കൊന്നിരുന്നു.മൂന്നുദിവസം മുമ്ബ് ഗൗഡികെരെക്ക്‌ സമീപത്തെ ബീരത്തമ്മനഹള്ളിയിലും കടുവയെ കണ്ടു. വനാതിര്‍ത്തിയിലുള്ള ഗ്രാമങ്ങളായ ബില്ലെനഹൊസഹള്ളി, നേരാലക്കുപ്പ, കച്ചുവിനഹള്ളി, ഷെട്ടഹള്ളി, കോലാവി, നെഗട്ടുര്‍ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളില്‍ കടുവയുടെ കാല്‍പാടുകളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു

വൈദ്യുതി വൈകിട്ട് 6 മുതല്‍ 10 വരെ 20 % അധിക നിരക്ക് കൂടുതല്‍ വീടുകള്‍ക്ക് ബാധകമാക്കാന്‍ KSEB

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗത്തിന് വ്യത്യസ്തസമയങ്ങളില്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് രീതി ഗാര്‍ഹികോപഭോക്താക്കളില്‍ കൂടുതല്‍പേര്‍ക്ക് ബാധകമാക്കാന്‍ കെഎസ്‌ഇബിയില്‍ ആലോചന.നടപ്പായാല്‍ വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള വൈദ്യുതോപയോഗത്തിന് 20 ശതമാനംവരെ കൂടുതല്‍ നിരക്ക് ഈടാക്കും.

നിലവില്‍ മാസം 500 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീടുകള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും മാത്രമാണ് പ്രസ്തുത രീതി നടപ്പാക്കിയത്. എന്നാല്‍ 500 യൂണിറ്റില്‍ത്താഴെ ഒരു നിശ്ചിതപരിധിവരെ ഉപയോഗിക്കുന്ന വീടുകള്‍ക്കും ഇതേരീതി ബാധകമാക്കാനാണ് ആലോചന. അടുത്ത വര്‍ഷത്തേക്ക്‌ നിരക്ക് പരിഷ്കരണത്തിന് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമ്ബോള്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളാണ് കെഎസ്‌ഇബിയില്‍ നടക്കുന്നത്. കമ്മിഷന്‍ അംഗീകാരം നല്‍കിയാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരും. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരം നോക്കി നിരക്ക്‌:ടൈം ഓഫ് ദി ഡേ താരിഫ് (ടി.ഒ.ഡി. താരിഫ്) എന്നാണ് ഈ രീതി ആറിയപ്പെടുന്നത്. ദിവസത്തെ നോര്‍മല്‍, പീക്, ഓഫ് പീക് എന്നിങ്ങനെ മൂന്ന് സമയമേഖലകളായി തിരിച്ചാണ് ഈ രീതിയില്‍ നിരക്ക് കണക്കാക്കുന്നത്. ഇതിനായി റെഗുലേറ്ററി കമ്മിഷന്‍ ഏറ്റവും ഒടുവില്‍ അംഗീകരിച്ച നിരക്ക് ഇപ്രകാരമാണ്.

നോര്‍മല്‍ ടൈം- രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ-സാധാരണ നിരക്ക്.

പീക് ടൈം – (ഉപയോഗം ഏറ്റവും കൂടുതല്‍) വൈകുന്നേരം ആറുമുതല്‍ രാത്രി 10 വരെ -സാധാരണനിരക്കിന്റെ 20 ശതമാനം അധികം.

ഓഫ് പീക് ടൈം- രാത്രി 10 മുതല്‍ രാവിലെ ആറുവരെ -സാധാരണ നിരക്കില്‍നിന്ന് 10 ശതമാനം കുറവ്.

ഈ നിരക്ക് കണക്കാക്കാന്‍ പ്രത്യേക മീറ്റര്‍ സ്ഥാപിക്കേണ്ടതില്ല. വീടുകളിലെ ഭൂരിഭാഗം മീറ്ററുകളിലും ഇതിനുള്ള സൗകര്യമുണ്ട്. രാത്രി പത്തുമണിക്കുമുമ്ബ് ലൈറ്റണച്ച്‌ കിടക്കുന്ന ശീലത്തില്‍ മാറ്റം വന്നതിനാല്‍ പീക് ടൈം എന്നത് വൈകുന്നേരം ആറുമുതല്‍ രാത്രി 12 വരെയാക്കണമെന്ന് ബോര്‍ഡ് കമ്മിഷനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മിഷന്‍ അനുവദിച്ചിരുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group