ബെംഗളൂരു : പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ 3 എൻജിനിയറിങ് വിദ്യാർഥികളെ പിന്തുണച്ച് കന്നഡ നടൻ ചേതൻ അഹിംസ രംഗത്തുവന്നത് വിവാദമായി. കോളജ് ഫെസ്റ്റിവലിന്റെ ഭാഗമായി തമാശയ്ക്കായാണ് വിദ്യാർഥികൾ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതിനവരെ അറസ്റ്റ് ചെയ്തത് പരിഹാസ്യമായ നടപടിയാണെന്നും അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും ചേതൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
മാറത്തഹള്ളിയിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളായ ബെംഗളൂരു സ്വദേശി ആര്യൻ, ദാവനഗരെയിൽ നിന്നുള്ള റിയ രവി ചന്ദ്ര, ആന്ധ്ര സ്വദേശി ദിനകർ എന്നിവരെയാണ് കഴിഞ്ഞ ദിവ സം പൊലീസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് കേസെടുത്തു. കോ ളജിൽ നടന്ന കലാപരിപാടികൾക്കിടെ മൂവരും പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ വിദ്യാർഥികളിൽ ഒരു സംഘം കന്നഡ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ആര്യനെ മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോളജ് മാനേജ്മെന്റ് നൽകിയ പരാതിയെ തുടർന്നായി രുന്നു അറസ്റ്റ്.
സംസ്ഥാനത്ത് പാല് വില 8 രൂപ വര്‍ധിപ്പിക്കില്ല; പുതുക്കിയ വില ഡിസംബര്‍ 1 മുതല്‍ നിലവില്‍ വന്നേക്കും
പാല് വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല. ലിറ്ററിന് 8 രൂപ 57 പൈസ വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ സ്വീകരിക്കില്ല.പുതുക്കിയ വിലവര്‍ധന ഡിസംബര്‍ 1 മുതല്‍ നിലവില്‍ വന്നേക്കും. ക്ഷീര കര്‍ഷകര്‍ക്ക് ലാഭമുണ്ടാകണമെങ്കില്‍ 8 രൂപ 57 പൈസ ലിറ്ററിന് വര്‍ധിപ്പിക്കണമെന്നാണ് മില്‍മയുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഈ തുക അംഗീകരിക്കാന്‍ ഇടയില്ല. അഞ്ചു രൂപയ്ക്കും 6 രൂപയ്ക്കും ഇടയിലാവും വിലവര്‍ധന.
ഇക്കാര്യത്തില്‍ ക്ഷീരവികസന വകുപ്പ് മന്ത്രിയും മില്‍മ ഭാരവാഹികളും ചര്‍ച്ച നടത്തും. അടുത്ത ദിവസങ്ങളില്‍ തന്നെ നടക്കുന്ന ചര്‍ച്ചയില്‍ പുതുക്കിയ വില സംബന്ധിച്ച് തീരുമാനമുണ്ടാകും.മില്‍മയുടെ ആവശ്യം അപ്പാടെ അംഗീകരിക്കാതെ തന്നെ ക്ഷീരകര്‍ഷകരെ ഒപ്പം കൂട്ടാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. മുടങ്ങിക്കിടക്കുന്ന സബ്സിഡി കൂടി നല്‍കുന്നതോടെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ലിറ്ററിന് നാലു രൂപ സബ്സിഡി നല്‍കും.
നേരത്തെ നല്കിവന്നിരുന്ന സബ്സിഡി മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഡിസംബര്‍ ആദ്യം തന്നെ മുടങ്ങിക്കിടന്നത് ഉള്‍പ്പെടെയുള്ള സബ്സിഡി നല്‍കാനാണ് ലക്ഷ്യം. എന്നാല്‍ വിലവര്‍ധനയില്‍ മില്‍മയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിലെങ്കില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവും.