ബെംഗളൂരു: ഐടി സേവന വ്യവസായം വളർച്ച തുടരുമെന്നും, ഉടൻ തന്നെ കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നും വ്യക്തമാക്കി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണൻ. ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കവെയാണ് ക്രിസ് ഗോപാലകൃഷ്‌ണൻ ഇക്കാര്യം വ്യക്തമാക്കിയത്.‘ഐടി വ്യവസായം സുരക്ഷിതമായി വളരും, കാരണം ഡിജിറ്റലൈസേഷനിലും സാങ്കേതികവിദ്യയിലും നിക്ഷേപം അടുത്ത വർഷങ്ങളിൽ വർധിക്കും.
ആഗോള സമ്പദ് വ്യവസ്ഥയിലെ ഉയർച്ച താഴ്‌ചകളെ വ്യവസായം പിന്തുടരുമെന്നതിനാൽ ഹ്രസ്വകാലത്തേക്ക് ഉയർച്ച താഴ്‌ചകൾ ഉണ്ടാകും. ഐടി മേഖല ഈ വെല്ലുവിളികളെ കൃത്യമായി നേരിടുമെന്ന് പറയുന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. അടുത്തകാലത്ത് തന്നെ ഐടി മേഖല കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ക്രിസ് ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി.
‘ഐടി മേഖല 8 മുതൽ 10 ശതമാനം വരെ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇത് ചെറിയ വളർച്ചയല്ല. ഐടി വ്യവസായത്തിന് ഇത് വളരെ ആവേശകരമായ കാലഘട്ടമാണ്. അടുത്ത 25 വർഷം കഴിഞ്ഞ കാലഘട്ടത്തേക്കാൾ മികച്ചതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ ഐടി മേഖലയും, രാജ്യത്തെ ആഗോള വികസന കേന്ദ്രങ്ങളും കോവിഡ് കാലത്ത് സ്വീകരിച്ച നിലപാട് ബഹുരാഷ്‌ട്ര കമ്പനികൾക്ക് ഇടയിൽ വലിയ സ്വീകാര്യതയ്ക്ക് ഇടയാക്കിയിട്ടുണ്ട്,’ ക്രിസ് ഗോപാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
കര്‍ണാടകയിലെ ദന്ത ഡോക്ടറുടെ മരണം: പ്രത്യേക അന്വേഷണ സംഘം കേരളത്തില്‍
മംഗളൂരു: കാസര്‍കോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തി കുന്താപുരം റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തിന് കര്‍ണാടക പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു.ഈ സംഘം ചൊവ്വാഴ്ച കുന്താപുരത്തും ബദിയടുക്കയിലും അന്വേഷണമാരംഭിച്ചു. കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം ചിതറിയ നിലയില്‍ കിടന്ന റെയില്‍പാളവും പരിസരവും ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അക്ഷയ് മജീന്ദ്ര സന്ദര്‍ശിച്ച് പരിശോധന നടത്തി.
എസ്.പി നിയോഗിച്ച കുന്താപുരം ഇന്‍സ്പെക്ടര്‍ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. കുന്താപുരം താലൂക്കിലെ ഹട്ടിയങ്ങാടി വില്ലേജില്‍ കാടുഅജ്ജിമാനി റെയില്‍വേ ട്രാക്കിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് എല്ലാ കോണുകളിലും അന്വേഷണം നടത്തുമെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് കുന്താപുരം ഡിവൈ.എസ്.പി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരള പൊലീസിന്റെ സഹകരണത്തോടെയാണ് കുന്താപുരം പൊലീസ് അന്വേഷണം നടത്തുന്നതെന്ന് അറിയിച്ചു.പിതാവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മകള്‍ ഡോ. വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രകുമാറിന് മംഗളൂരുവില്‍ നിവേദനം നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഉടുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചത്.കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് ആത്മഹത്യാപ്രേണാകുറ്റം ചുമത്തി കേസെടുത്തിരുന്നു.
അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. ഡോക്ടറുടെ ക്ലിനിക്കില്‍ പരിശോധനക്ക് വന്ന യുവതിയോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് അക്രമം നടത്തിയതാണ് ആത്മഹത്യ പ്രേരണാകുറ്റം. കുന്താപുരം ഇന്‍സ്പെക്ടറെ കൂടാതെ എസ്.ഐമാരായ പവന്‍, ശ്രീധര്‍ നായക്, പ്രസാദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.