വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി സണ്ണി ലിയോണിയും (Sunny Leone) ഭര്‍ത്താവ് ഡാനിയല്‍ വെബെറും ഇവരുടെ കമ്ബനി ജീവനക്കാരന്‍ സുനില്‍ രജനിയും ഹൈക്കോടതിയെ സമീപിച്ചു.നേരത്തെ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഇവരുടെ അറസ്റ്റ് ഹൈക്കോടതി തടത്തിരുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയത്. കേരളത്തിലും ബഹറിനിലും ഷോ നടത്താമെന്ന് സമ്മതിച്ച് 29 ലക്ഷം തട്ടിയെന്നാരോപിച്ച് പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.
ലക്ഷങ്ങള്‍ പ്രതിഫലം കൈപ്പറ്റിയ സണ്ണി കൊച്ചിയില്‍ നടന്ന വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുത്തില്ല എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയുടെ പരാതിയെ തുടര്‍ന്ന് നടിക്കെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.2021ല്‍ പൂവാര്‍ റിസോര്‍ട്ടില്‍ എത്തിയ നടിയെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
“ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ നടിക്കെതിരെ ഐപിസി സെക്ഷന്‍ 420 പ്രകാരം വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്” എന്ന് അന്നുവന്ന റിപ്പോര്‍ട്ടില്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.പലതവണ മാറ്റിവെക്കേണ്ടി വന്നെങ്കിലും, ഒടുവില്‍ കൊച്ചിക്കടുത്ത് അങ്കമാലിയില്‍ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് പരിപാടി നടത്താനാണ് തീരുമാനിച്ചത്.
പരിപാടി പലതവണ സംഘാടകര്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ഇത് തന്റെ അസൗകര്യം കൊണ്ടല്ലെന്നും ബാക്കിയുള്ള 12 ലക്ഷം രൂപ ഇപ്പോഴും തനിക്ക് നല്‍കാനുണ്ടെന്നും ആയിരുന്നു അന്ന് സണ്ണി എടുത്ത നിലപാട്.പിന്നീട് തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നടിയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സണ്ണി ലിയോണിക്ക് അനുകൂലമായി കേരള ഹൈക്കോടതി വിധി വന്നിരുന്നു.
അതേസമയം, സംസ്ഥാന ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാന്‍ കോടതി അനുമതി നല്‍കി.പെരുമ്ബാവൂര്‍ സ്വദേശിയായ ഇവന്റ് മാനേജര്‍ നല്‍കിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സണ്ണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു വിധി.
തങ്ങള്‍ നിരപരാധികളാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും തങ്ങള്‍ക്കെതിരെ ഒരു തരത്തിലുള്ള ക്രിമിനല്‍ കുറ്റവും ആരോപിക്കാനാവില്ലെന്നും ഹര്‍ജിക്കാരായ സണ്ണി ലിയോണിക്കൊപ്പം ഭര്‍ത്താവ് ഡാനിയല്‍ വെബറും മറ്റൊരു വ്യക്തിയും വാദിച്ചു.അവര്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും, വസ്തുതകളും സാഹചര്യങ്ങളും അവരെ അറിയിക്കുകയും, തങ്ങളും പരാതിക്കാരനും തമ്മില്‍ നടന്ന ഇടപാടുകള്‍ തെളിയിക്കുന്ന രേഖകള്‍ കൈമാറിയതായും സണ്ണി അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഗവര്‍ണമാര്‍ റബര്‍ സ്റ്റാമ്ബുകളാകരുത് -തമിഴ്നാട് ഗവര്‍ണര്‍
ചെന്നൈ: ഗവര്‍ണമാര്‍ റബര്‍ സ്റ്റാമ്ബുകളാകരുതെന്നും ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാന്‍ ഗവര്‍ണര്‍ ഇടപെടുമെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി. തിരുവനന്തപുരത്ത് ലോകായുക്ത ദിനത്തില്‍ കേരള ലോകായുക്ത സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ കാര്യങ്ങളും തര്‍ക്കമാവുന്ന കാലമാണിത്. ഗവര്‍ണര്‍ സ്ഥാനത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്.
ഗവര്‍ണമാര്‍ റബര്‍ സ്റ്റാമ്ബുകളാകരുത്. തീരുമാനങ്ങള്‍ എടുക്കന്‍ ഗവര്‍ണര്‍ക്കാവും. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാന്‍ ഗവര്‍ണര്‍ ഇടപെടും -ആര്‍.എന്‍. രവി പറഞ്ഞു.തമിഴ്നാട്ടില്‍ ഡി.എം.കെ സര്‍ക്കാറുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കിടെയാണ് ആര്‍.എന്‍. രവി കേരളത്തില്‍ എത്തിയത്.