Home Featured ഒന്നര വര്‍ഷത്തേക്ക് ഇടവേള പ്രഖ്യാപിച്ച്‌ ആമിര്‍ ഖാന്‍

ഒന്നര വര്‍ഷത്തേക്ക് ഇടവേള പ്രഖ്യാപിച്ച്‌ ആമിര്‍ ഖാന്‍

by കൊസ്‌തേപ്പ്

അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുകയാണന്ന് പ്രഖ്യാപിച്ച്‌ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കാണാനാവില്ലെന്ന് ആമിര്‍ വ്യക്തമാക്കി.

കഴിഞ്ഞ 35 വര്‍ഷം ജോലിയില്‍ മാത്രമാണ് താന്‍ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നല്‍കാന്‍ ആയില്ലെന്നും ആമിര്‍ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ വച്ചാണ് ആമിറിന്റെ പ്രഖ്യാപനം.

“കഴിഞ്ഞ 35 വര്‍ഷങ്ങളായി സിനിമയില്‍ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഒരു ഇടവേള ഇപ്പോള്‍ എടുക്കണമെനന് മനസ് പറയുന്നു. എന്‍റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവിടണം. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജീവിതത്തില്‍ മറ്റൊന്നും തന്നെ സംഭവിക്കുന്നില്ല എന്ന തരത്തില്‍ ജോലിയിലേക്ക് പൂര്‍ണ്ണമായും മുഴുകാറുണ്ട് ഞാന്‍. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കാണാനാവില്ല. അതസമയം ചലച്ചിത്ര നിര്‍മ്മാണത്തില്‍ ആ കാലയളവിലും സജീവമായിരിക്കും. ചാമ്ബ്യന്‍സ് എന്ന ചിത്രം ഞനാണ് നിര്‍മ്മിക്കുന്നത്”, ആമിര്‍ പറഞ്ഞുനിര്‍ത്തി. ദില്ലിയില്‍ നടന്ന പരിപാടിയില്‍ നര പടര്‍ന്ന താടിയും മുടിയുമായാണ് ആമിര്‍ എത്തിയത്. ഇവിടെനിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റെ അവസാനമെത്തിയ റിലീസ്. ഓഗസ്റ്റ് 11 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആയ ചിത്രത്തിന് വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയാണ് ലഭിച്ചത്. എന്നാല്‍ സമീപകാല ബോളിവുഡിലെ വലിയ പരാജയങ്ങളില്‍ ഒന്നായി മാറി ചിത്രം. ചിത്രത്തിന്‍റെ ആദ്യവാര ഇന്ത്യന്‍ കളക്ഷന്‍ 49 കോടി മാത്രമായിരുന്നു. ഒരു ആമിര്‍ ഖാന്‍ ചിത്രത്തില്‍ നിന്ന് സിനിമാ വ്യവസായം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ കളക്ഷന്‍.

വാഹനനികുതി കുടിശിക: തവണകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗതാഗതമന്ത്രി

തിരുവനന്തപുരം: വാഹന നികുതി കുടിശികയ്ക്ക് തവണകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി, ഇന്ധന വില വർദ്ധനവ് തുടങ്ങിയ കാരണങ്ങളാൽ വാഹന മേഖല നേരിടുന്ന പ്രതിസന്ധിമൂലം നികുതി അടയ്ക്കാനാവാത്ത സാഹചര്യം പരിഗണിച്ച് വ്യക്തിഗത അപേക്ഷകളിന്മേൽ നികുതി കുടിശികയ്ക്ക് ഗവൺമെന്റ് അനുവദിക്കുന്ന തവണകൾ കൃത്യമായി അടയ്ക്കാതെ വീണ്ടും തവണകൾക്കായി അപേക്ഷ സമർപ്പിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കൃത്യമായി ലഭിക്കാത്ത സാഹചര്യം പരിഗണിച്ചാണ് നടപടി. ഇനിമുതൽ വാഹനനികുതി കുടിശികയ്ക്ക് അനുവദിക്കുന്ന തവണകളില്‍ മുടക്കം വരുത്തിയാൽ വീണ്ടും തവണകൾ അനുവദിക്കുന്നതല്ല.

You may also like

error: Content is protected !!
Join Our WhatsApp Group