മുംബൈ: അടുത്തകാലത്ത് ഐസിസി ടൂർണമെന്റുകളിൽ സ്ഥിരമായി പരാജയപ്പെടുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയയിൽ അവസാനിച്ച ടി20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ കാണാതെ പുറത്തായിരുന്നു. ഏഷ്യാകപ്പിലും രോഹിത് ശർമയുടെ കീഴിയിൽ ഇറങ്ങിയ ടീം സെമിയിൽ തോറ്റു. 2011 ഏകദിന ലോകകപ്പാണ് ഇന്ത്യ നേടിയ അവസാന ഐസിസി ട്രോഫി. അന്ന് എം എസ് ധോണിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ. ധോണിക്ക് കീഴിൽ ടി20 ലോകകപ്പും ഐസിസി ചാംപ്യൻസ് ട്രോഫിയും ഇന്ത്യ നേടിയിയിരുന്നു.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനായ ധോണി നാല്കിരീടങ്ങളും സ്വന്തമാക്കി. അന്യമായ ഐസിസി ട്രോഫികൾ സ്വന്തമാക്കാൻ ഒരിക്കൽകൂടി ധോണിയുടെ വാതിൽമുട്ടാനൊരുങ്ങുകയാണ് ബിസിസിഐ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ ഡയറക്റ്ററായിധോണിയെത്തിയേക്കും. നിലവിൽ മൂന്ന് ഫോർമാറ്റിലും രാഹുൽ ദ്രാവിഡാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ധോണിയെ ടി20 ക്രിക്കറ്റ് ടീമിന്റെ ഡയറക്റ്ററാക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസീസൺ ഐപിഎൽ അവസാനിക്കുന്നോടെ ധോണി ഫ്രാഞ്ചൈസ് ക്രിക്കറ്റ് മതിയാക്കും.അടുത്ത അപെക്സ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ഈ മാസവസാനമാണ് യോഗം നടക്കുക. കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ധോണി ഇന്ത്യൻടീമിനൊപ്പമുണ്ടായിരുന്നു.
എന്നാൽ ടീം ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയായിരുന്നു. ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായതോടെ ടി20 ക്രിക്കറ്റിൽ വലിയമാറ്റങ്ങളുണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു.ജനുവരിയിൽ സ്പ്ലിറ്റ് ക്യാപ്റ്റൻസി പരീക്ഷിക്കാനാണ് നീക്കം. അങ്ങനെയെങ്കിൽ ടി20 ക്രിക്കറ്റിൽ രോഹിത് ശർമയ്ക്ക് നായകസ്ഥാനം തെറിക്കും. ഹാർദിക് പാണ്ഡ്യ നായകനാവാനാണ് സാധ്യത. അതുപോലെ പരിശീലക സ്ഥാനവും വിഭജിക്കാനാണ് ബിസിസിഐയുടെ നീക്കം. ഐപിഎൽ ലേലം: കൊൽക്കത്തക്ക് വലിയ നഷ്ടം, ഓസീസ് ക്യാപ്റ്റൻ ഐപിഎല്ലിനില്ല.
ലോക ജനസംഖ്യ ഇന്ന് 800 കോടി, ആ കുട്ടി ആര് ? തിരഞ്ഞ് ലോകം
ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം ലോക ജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022ലെ ലോക ജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോർട്ടിലാണ് നവംബർ 15ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്.
നിലവിൽ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ.ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്ത വർഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലായ് 11നാണ് റിപ്പോർട്ട് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയത്.
ജനസംഖ്യാ വളര്‍ച്ചയുടെ വർധനവ് പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയാണ്. 2030ൽ ലോക ജനസംഖ്യ 850 കോടിയും 2050ൽ 970 കോടിയും എത്തിയേക്കാം. 2080കളിലിത് ഏറ്റവും ഉയർന്ന നിലയായ 1040 കോടിയിലെത്തും. 2100 വരെ ഈ നിലയിൽ തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. ജനന നിരക്കില്‍ ലോകമെമ്പാടുമുള്ള ഇടിവാണ് മന്ദഗതിയിലുള്ള വളര്‍ച്ചയുടെ കാരണം. 2050 വരെയുള്ള ജനസംഖ്യാ വളർച്ചാ അനുമാനത്തിൽ പകുതിയും കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ടു രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും.
അത്യാധുനിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനാൽ ലോകത്ത് മരണനിരക്കും വളരെ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.