Home Featured എടിഎം പിഴുതെടുത്ത് കൊണ്ടുപോയി; തല്ലിപ്പൊളിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത് ഉപേക്ഷിച്ചു

എടിഎം പിഴുതെടുത്ത് കൊണ്ടുപോയി; തല്ലിപ്പൊളിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത് ഉപേക്ഷിച്ചു

by കൊസ്‌തേപ്പ്

ജയ്പൂർ:  രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ഒരു പൊതുമേഖലാ ബാങ്കിന്‍റെ എടിഎം പിഴുതെടുത്ത് കൊണ്ടുപോയി 27 ലക്ഷം രൂപ കൊള്ളയടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കൊള്ളയടിച്ച സംഘത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 

ബാങ്ക് ഓഫ് ബറോഡ എടിഎം ഒരു  എസ്‌യുവിയിൽ കെട്ടിയ ശേഷമാണ് പിഴുതെടുത്തത് എന്നാണ് വിവരം. സിസിടിവികളെ വിദഗ്ധമായി മറിച്ചാണ് കൊള്ള നടന്നത്.  എടിഎമ്മിലെയും പരിസരത്തെയും സിസിടിവി ക്യാമറകളിൽ പെയിന്‍റ് തെളിച്ച് അവയുടെ കാഴ്ച കവര്‍ച്ചക്കാര്‍ മറച്ചിരുന്നു. 

എടിഎം അപകടത്തിലാണ് എന്ന സന്ദേശം ബംഗളൂരുവിലെ എടിഎമ്മിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഏജൻസി പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് സംഘങ്ങളെ അലേർട്ട് ചെയ്തു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു. 

ഒരു പൊലീസ് പെട്രോള്‍ സംഘത്തിന്‍റെ മുന്നില്‍ കവര്‍ച്ച സംഘത്തിന്‍റെ വാഹനം പെട്ടെങ്കിലും  അവർ രക്ഷപ്പെടുകയായിരുന്നു എന്നാണ് ശംബുഗഡ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹനുമാനറാമിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയൽ ജില്ലകളില്‍ അടക്കം പൊലീസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കൊള്ള സംഘത്തെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഏകോപിക്കാനാണ് രാജസ്ഥാന്‍ പൊലീസ് തീരുമാനം. വ്യാപകമായി സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. 

12 വര്‍ഷം കൊണ്ട് നൂറു കോടി; ലോക ജനസംഖ്യ ഉയര്‍ന്നതില്‍ വലിയ പങ്ക് ഇന്ത്യയ്ക്ക്; അടുത്ത വര്‍ഷം ചൈനയെ മറികടക്കും

യുനൈറ്റഡ് നാഷന്‍സ്: ലോക ജനസംഖ്യ എഴുന്നൂറില്‍നിന്ന് എണ്ണൂറു കോടിയില്‍ എത്തുമ്ബോള്‍ കൂടുതല്‍ പേരെ കൂട്ടിച്ചേര്‍ത്തത് ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍.

17 കോടി 70 ലക്ഷം പേരാണ്, അവസാനത്തെ നൂറു കോടിയില്‍ ഇന്ത്യയുടെ സംഭാവന. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന പദവി അടുത്ത വര്‍ഷത്തോടെ ചൈനയെ മറികടന്ന് ഇന്ത്യ കരസ്ഥമാക്കുമെന്നും യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് പറയുന്നു.

പന്ത്രണ്ടു വര്‍ഷം കൊണ്ടാണ് ലോക ജനസംഖ്യ എഴുന്നൂറു കോടിയില്‍നിന്ന എണ്ണൂറു കോടിയില്‍ എത്തിയത്. ഏഷ്യയും ആഫ്രിക്കയുമാണ് ഇതില്‍ വലിയ പങ്കും സംഭാവന ചെയ്തത്. 2037ല്‍ ലോക ജനസംഖ്യ അടുത്ത നൂറു കോടി മറികടക്കുമെന്നും യുഎന്‍ പറയുന്നു.

ഇപ്പോഴത്തെ നൂറു കോടിയില്‍ ചൈനയുടെ പങ്ക് ഇന്ത്യയുടെ പിന്നില്‍ രണ്ടാമതാണ്- എഴു കോടി മുപ്പതു ലക്ഷം. അടുത്ത നൂറു കോടിയില്‍ ചൈനയുടെ പങ്ക് നെഗറ്റിവ് ആയിരിക്കുമെന്നാണ് യുഎന്നിന്റെ വിലയിരുത്തല്‍. ഇക്കഴിഞ്ഞ നുറു കോടിയില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്ക് നെഗറ്റിവ് ആയിരുന്നു.

പതിനാലര വര്‍ഷം കൊണ്ടാവും ലോക ജനസംഖ്യ എണ്ണൂറില്‍നിന്ന് തൊള്ളായിരം കോടിയില്‍ എത്തുക. ജനസംഖ്യാ വര്‍ധനവിലെ ഇടിവാണ് ഇതു കാണിക്കുന്നത്. 2080ല്‍ ജനസംഖ്യ ആയിരം കോടി കടക്കും. 2100 വരെ അതു തുടരാനാണ് സാധ്യത.

എഴുന്നൂറില്‍ നിന്ന് എണ്ണൂറു കോടി എത്തിയതില്‍ വരുമാനം കുറഞ്ഞ രാജ്യങ്ങളും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമാണ് വലിയ പങ്കു വഹിച്ചത്. അടുത്ത നൂറു കോടിയില്‍ 90 ശതമാനവും ഈ രാജ്യങ്ങളുടെ സംഭാവനയായിരിക്കുമെന്നും യുഎന്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group