Home Featured ആര്‍.ആര്‍.ആറിന് രണ്ടാം ഭാഗം വരുന്നു; വെളിപ്പെടുത്തലുമായി എസ്. എസ് രാജമൗലി

ആര്‍.ആര്‍.ആറിന് രണ്ടാം ഭാഗം വരുന്നു; വെളിപ്പെടുത്തലുമായി എസ്. എസ് രാജമൗലി

ജൂനിയര്‍ എന്‍.ടി. ആര്‍, രാം ചരണ്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ബ്രഹ്മാണ്ഡ ചിത്രമായ ആര്‍. ആര്‍. ആറിന് രണ്ടാം ഭാഗം വരുന്നു.സംവിധായകന്‍ എസ്. എസ് രാജമൗലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവ് വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതെന്നും കഥ വികസിപ്പിച്ചുവരുകയാണെന്നും രാജമൗലി അറിയിച്ചു. രാജമൗലിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.പിതാവായ വിജയേന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതുന്നത്.

ആര്‍.ആര്‍.ആറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച്‌ ഞങ്ങള്‍ ചെറുതായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണ്. വിദേശത്ത് നടന്ന ചടങ്ങില്‍ രാജമൗലി പറഞ്ഞു.സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആര്‍. ആര്‍. ആര്‍ പറയുന്നത്. രാമരാജുവായി രാംചരണും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. ബോളിവുഡ് താരം ആലിയ ഭട്ടും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അജയ് ദേവ്ഗണ്‍, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. 550 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആഗോളതലത്തില്‍ 1200 കോടി കളക്ഷന്‍ നേടിയിരുന്നു.

കൊട്ട മധു വരവറിയിച്ചു; കാപ്പയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

പൃഥ്വിരാജും, ആസിഫ് അലിയും, ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 22നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. സരിഗമയും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിക്കുന്നത്.

തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യകതയും കാപ്പക്കുണ്ട്.

ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്ങ്. അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകരന്‍. കലാസംവിധാനം- ദിലീപ് നാഥ്. വസ്ത്രാലങ്കാരം- സമീറ സനീഷ്. മേക്കപ്പ്- സജി കാട്ടാക്കട. സ്റ്റില്‍സ്-ഹരി തിരുമല. പി.ആര്‍.ഒ – ശബരി.

You may also like

error: Content is protected !!
Join Our WhatsApp Group