Home Featured ബെംഗളൂരു: ക്രിമിനൽ കേസിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: ക്രിമിനൽ കേസിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: നഗരത്തിൽ ക്രിമിനൽ കേസിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്. അന്വേഷണത്തിനിടെ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ വെറുതെയിരിക്കാൻ അനുവദിക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ക്രിമിനൽ കേസിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടത്.

തങ്ങളുടെ അപേക്ഷകൾ നിരസിച്ചുകൊണ്ട് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ബെംഗളൂരുവിൽ നിന്നുള്ള രണ്ടുപേരും ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ മൂന്നുപേരാണ് ഹർജി സമർപ്പിച്ചത്. സിആർപിസി സെക്ഷൻ 451, 457 പ്രകാരം കാറും ബൈക്കും ഓട്ടോറിക്ഷയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ അപേക്ഷ നൽകിയിരുന്നു. എന്നാൽ തിരിച്ചറിയൽ ആവശ്യത്തിനായി അപേക്ഷ നിരസിച്ചു.

സുന്ദർഭായ് അംബലാൽ ദേശായി കേസിലെ സുപ്രീം കോടതിയുടെ വിധി പ്രകാരം വാഹനങ്ങൾ പോലീസ് സ്റ്റേഷനു മുന്നിൽ വെറുതെ കിടക്കാൻ അനുവദിക്കരുതെന്ന് ജസ്റ്റിസ് കെ നടരാജൻ ചൂണ്ടിക്കാട്ടി. 2021-ൽ വാഹനങ്ങൾ പിടിച്ചെടുത്തതിന് ശേഷം ഹർജിക്കാർ ഒരു അപേക്ഷയും സമർപ്പിച്ചിട്ടില്ലെങ്കിലും അവർ ആർസി ഉടമകൾ മാത്രമാണെന്നും വിചാരണ കോടതിയിൽ പ്രതികളല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണിത്.

ആർസി ഉടമകൾക്ക് വാഹനങ്ങൾ വിട്ടുനൽകുന്നതിനുള്ള അപേക്ഷ ചില നിബന്ധനകൾ ഏർപ്പെടുത്തി മജിസ്ട്രേറ്റോ ബന്ധപ്പെട്ട കോടതിയോ തീർപ്പാക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന് ബെംഗളൂരുവിലെ സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതിയോട് ഹരജിക്കാരിൽ നിന്ന് ഇൻഡെംനിറ്റി ബോണ്ടും ജാമ്യവും സഹിതം, തൃപ്തികരമായ തുക പോലെ വാങ്ങി വാഹനങ്ങൾ വിട്ടുനൽകാൻ ബെഞ്ച് നിർദ്ദേശിച്ചു.

പഞ്ചനാമ സഹിതം വിവിധ കോണുകളിൽ നിന്ന് വാഹനങ്ങളുടെ ഫോട്ടോ എടുത്ത ശേഷം വിട്ടുനൽകാനും തിരിച്ചറിയൽ ആവശ്യത്തിനായി വിചാരണ കോടതിയിൽ ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ട്വിറ്ററിനും, ഫേസ്ബുക്കിനും പുറമേ ആമസോണിലും പിരിച്ചുവിടല്‍

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനും, ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ശേഷം. ഇപ്പോൾ ഇ-കോമേഴ്സ് ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കം എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നത്.തങ്ങളുടെ ലാഭകരമല്ലാത്ത വിഭാഗങ്ങളെ വിലയിരുത്തിയാണ് ആമസോണിന്‍റെ ഈ നീക്കം എന്നാണ് വിവരം.

ഈ ലാഭകരമല്ലാത്ത വിഭാഗങ്ങളുടെ കൂട്ടത്തില്‍ ആമസോണിന്‍റെ വോയിസ് അസിസ്റ്റ് വിഭാഗമായ അലക്സയും ഉള്‍പ്പെടുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വ്യാഴാഴ്ച തന്നെ ആമസോണിന്‍റെ നീക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 11 ശതമാനം ജീവനക്കാരെ പിരിച്ചുവിടും എന്നാണ് വിവരം. നേരത്തെ മെറ്റയിലെ കൂട്ടപിരിച്ചുവിടല്‍ മെറ്റ പ്രഖ്യാപിക്കും മുന്‍പ് ലോകത്തെ അറിയിച്ചവരാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. മാസങ്ങള്‍ നീണ്ട വിലയിരുത്തലിന് ശേഷം. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പുതിയ ജോലി കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

റോബോട്ടിക്‌സ് എഐ പോലുള്ള ആമസോണിന്‍റെ വിഭാഗങ്ങളില്‍ വലിയതോതില്‍ പിരിച്ചുവിടല്‍ നടക്കുമെന്നാണ് വിവരം. ആമസോൺ റോബോട്ടിക്‌സ് എഐയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജാമി ഷാങ്, തന്നെയും തന്റെ മുഴുവൻ റോബോട്ടിക്‌സ് ടീമിനെയും പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അറിയിച്ചു.“ആമസോൺ റോബോട്ടിക്‌സ് എഐ-യിലെ എന്‍റെ 1.5 വർഷത്തെ സേവനം പിരിച്ചുവിടലില്‍ അവസാനിച്ചു (ഞങ്ങളുടെ മുഴുവൻ റോബോട്ടിക്‌സ് ടീമിനെയും പിരിച്ചുവിട്ടു). മികച്ച ടീം ലീഡേര്‍സിനൊപ്പവും എഞ്ചിനീയർമാർക്കും ഒപ്പം പ്രവർത്തിക്കാനുള്ള അവസരമായിരുന്നു അത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ എന്നെ മികച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആക്കി. അതിന് എല്ലാവർക്കും നന്ദി” – ജാമി ഷാങിന്‍റെ പോസ്റ്റ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group