Home Featured പാക് വിജയം ആഘോഷിച്ചു; കര്‍ണാടകയില്‍ നാല് കുട്ടികള്‍ അറസ്റ്റില്‍

പാക് വിജയം ആഘോഷിച്ചു; കര്‍ണാടകയില്‍ നാല് കുട്ടികള്‍ അറസ്റ്റില്‍

ബംഗളൂരു: ടി20 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ച പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ അറസ്റ്റില്‍.കര്‍ണാടകയിലെ ചിക്മഗളൂരുവിലാണ് പാക് വിജയം ആഘോഷിച്ച കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ‘ഡെക്കാന്‍ ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തു.ഈ മാസം ഒന്‍പതിന് ന്യൂസിലന്‍ഡിനെതിരെയായിരുന്നു പാകിസ്താന്റെ വിജയം. വിജയത്തിനു പിന്നാലെയായിരുന്നു ബലെഹൊന്നൂരില്‍ എന്‍.ആര്‍ പുരയില്‍ ഒരു കാപ്പി ഫാംഹൗസില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ ആഘോഷം നടന്നത്.

പാകിസ്താനു വേണ്ടി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം നാട്ടുകാര്‍ ഫാംഹൗസ് മാനേജറെ അറിയിച്ചു.ഇതിനിടെ സംഭവത്തില്‍ പരാതി ലഭിച്ച പൊലീസ് സ്ഥലത്തെത്തി കുട്ടികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസം സ്വദേശികളാണ് കുട്ടികളെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കേരളത്തിൽ നിന്നും ഇനി സ്വദേശ് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിൻ

കേരളത്തില്‍ നിന്നുള്ള ആദ്യ സ്വദേശ് ദര്‍ശന്‍ വിനോദയാത്രാ തീവണ്ടിയുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി). മണ്ഡലകാലത്ത് കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കാണ് കേരളത്തില്‍ നിന്നുള്ള ആദ്യ യാത്ര.തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ പത്തിന് പുറപ്പെട്ട് പത്ത് ദിവസത്തെ തീര്‍ഥയാത്രക്ക് ശേഷം ഡിസംബര്‍ ഇരുപതിന് മടങ്ങി എത്തും. യാത്രക്കാര്‍ക്ക് ഒഡീഷ, ബിഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക നിര്‍മിതികളും സന്ദര്‍ശിക്കാനാകും.

കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മറ്റ് അമ്പലങ്ങളും ഗംഗ ആരതിയും, അയോധ്യയിലെ രാമ ക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, സരയു നദി, ഗംഗ-യമുന -സരസ്വതി നദികളുടെ സംഗമ കേന്ദ്രമായ പ്രയാഗ്​രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം.

സ്ലീപ്പര്‍ ക്ലാസ് അല്ലെങ്കില്‍ തേര്‍ഡ് എ.സി ട്രെയിന്‍ യാത്ര, യാത്രകള്‍ക്ക് വാഹനം, രാത്രി താമസങ്ങള്‍ക്ക് യാത്രക്കാരുടെ ബജറ്റിന് അനുസരിച്ച് ഹോട്ടലുകളിലോ, ഹാളുകളിലോ താമസ സൗകര്യം, മൂന്നു നേരവും ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്- സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

ബുക്ക് ചെയ്യുന്നവര്‍ക്ക് കൊച്ചുവേളി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ നിന്നും തീവണ്ടിയില്‍ കയറാം. ടൂര്‍ പാക്കേജ് നിരക്ക് 20,500 രൂപ മുതല്‍. ഇതിന് പുറമേ ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ പാക്കേജ് വിമാനയാത്ര നവംബര്‍ 19ന് കോഴിക്കോട് നിന്നും, ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും.ഇരുവശത്തേക്കും വിമാന ടിക്കറ്റുകള്‍, ഭക്ഷണത്തോടൊപ്പം ഹോട്ടല്‍ താമസം, യാത്രകള്‍ക്ക് എ.സി വാഹനം, ഐ.ആര്‍.സി.ടി.സി ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.തിരുവനന്തപുരം 8287932095എറണാകുളം 8287932082കോഴിക്കോട് 8287932098

You may also like

error: Content is protected !!
Join Our WhatsApp Group