ബെംഗളുരു: പാവയ്ക്കുള്ളിൽ ലഹരിമരുന്ന് നിറച്ച് കുറിയർ അയയ്ക്കാൻ ശ്രമിച്ച 2 മലയാളികൾ അറസ്റ്റിൽ. സംസ്ഥാനാന്തര ലഹരിമരുന്നു കടത്തു റാക്കറ്റിന്റെ ഭാഗമായ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി എസ്.പവീഷ് (33), മലപ്പുറത്തു നിന്നുള്ള അഭിജിത്ത് (25) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.8.8 ലക്ഷം രൂപ വിലയുള്ള എംഡിഎംഎ ഇവരിൽ നിന്നു പിടിച്ചെടുത്തു.വൈറ്റ്ഫീൽഡ് പട്ടാനൂർ അഗ്രഹാരയിലുള്ള കുറിയർ സ്ഥാപനത്തിൽ ഇവർ ഏൽപിച്ച പാഴ്സൽ സ്കാൻ ചെയ്തപ്പോൾ സംശയാസ്പദമായ രീതിയിൽ പാവയ്ക്കുള്ളിൽ ഗുളികകൾ നിറച്ച നിലയിൽ കണ്ട ത്തുകയായിരുന്നു.
തുടർച്ച പൊലീസിനെ അറിയിച്ച തോടെയാണ് ഇരുവരും കുടുങ്ങിയത്.അറസ്റ്റിലാകുമ്പോൾ ഇടനിലക്കാർക്കു വിൽക്കാനായി ഇവരുടെ പോക്കറ്റുകളിലും ലഹരിഗുളികകൾ നിറച്ചിരുന്നു. ബെംഗളുരുവിലെ കോളജുകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥി കളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. റാക്കറ്റിനെക്കുറിച്ച് കൂടുതൽ വിശദാംശ ങ്ങൾ കണ്ടെത്താനായി ഇവരിൽ നിന്നു പിടിച്ചെടുത്ത 3 മൊബൈൽ ഫോണുകൾ പരിശോധിച്ചു വരികയാണ്.
രാസലഹരി പിടിച്ച സംഭവം: ഒരാള്‍ ബംഗളൂരുവില്‍ പിടിയില്‍
കോട്ടയം: യുവാക്കള്‍ക്ക് രാസലഹരി എത്തിച്ചു കൊടുക്കുന്നയാളെ ബംഗളൂരുവില്‍ പൊലീസ് പിടികൂടി.കാരാപ്പുഴ പയ്യംപള്ളിച്ചിറ ജി.സുന്ദറിനെയാണ് (26) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 18ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് എം.ഡി.എം.എയുമായി മലരിക്കല്‍ സ്വദേശിയായ അക്ഷയ് സി. വിജയിനെ പിടികൂടിയിരുന്നു.ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ക്ക് ബംഗളൂരുവില്‍ എം.ഡി.എം.എ എത്തിച്ചു കൊടുത്തിരുന്നത് സുന്ദര്‍ ആണെന്ന് മനസ്സിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു