ബംഗളൂരു: തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ബാംഗ്ലൂര്‍ മലയാളി ഫ്രന്‍ഡ്സിന്‍റെ (ബി.എം.എഫ്) നേതൃത്വത്തില്‍ പുതപ്പുകള്‍ വിതരണം ചെയ്തു.സാംസ്കാരിക സാമൂഹിക ആതുരസേവന രംഗത്ത് 2013 മുതല്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണിത്. ഇത് ഏഴാം തവണയാണ് ഇത്തരത്തില്‍ പുതപ്പുകള്‍ വിതരണം ചെയ്യുന്നത്. ബാംഗ്ലൂര്‍ സിറ്റി മാര്‍ക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകള്‍ കൈമാറി.
കര്‍ണാടക പൊലീസ്, സ്റ്റേറ്റ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ശിവാനന്ദ് ബി.ജി ഉദ്ഘാടനം ചെയ്തു. സുമോജ് മാത്യു, അജിത്ത് വിനയ്, സൈഫുദ്ദീന്‍, രഞ്ജിക, ടി.സി. മുനീര്‍, പ്രേംകുമാര്‍, ഗിരീഷ്, ശ്യാം, അര്‍ച്ചന സുനില്‍, സനല്‍ കുമാര്‍, ശ്രീജിത്ത് മുങ്ങത്ത്, കൃഷ്, ഹരി, ബെന്‍സണ്‍, സുനില്‍, റിനാസ്, അശ്വന്ത് എന്നിവര്‍ നേതൃത്വം നല്‍കി. ബംഗളൂരുവിലെ മറ്റുള്ള പ്രദേശങ്ങളില്‍ രണ്ടാംഘട്ട വിതരണം സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9986894664 എന്ന നമ്ബറില്‍ ബന്ധപ്പെടണം
ഹിന്ദി തെരിയാത് പോടാ’ കാമ്ബയിന്‍ ഫലിച്ചു; തമിഴിനെ വാനോളം പുകഴ്ത്തി അമിത് ഷാ
ഇന്ത്യക്കാര്‍ പരസ്പരം സംസാരിക്കുമ്ബോള്‍ ഇംഗ്ലീഷിന് പകരം നിര്‍ബന്ധമായും ഹിന്ദി ഉപയോഗിക്കണമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.തമിഴ്നാട്ടില്‍നിന്നാണ് ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ ഏറിയതുമുതല്‍ ഹിന്ദിക്കായി വ്യാപക മുറവിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ ശക്തമായി ചെറുത്തുനിന്നത് തമിഴ്നാടാണ്.
‘ഹിന്ദി തെരിയാത്, പോടാ’ എന്ന കാമ്ബയിനാണ് അവര്‍ സംഘടിപ്പിച്ചത്. അത് വലിയ അളവില്‍ ഫലം ചെയ്തു എന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ അമിത് ഷായുടെ വാക്കുകളില്‍നിന്നും മനസിലാകുന്നത്.തമിഴ് ഭാഷാ വികാരം കത്തി നില്‍ക്കുന്ന തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ തമിഴിനെ ആവോളം വാഴ്ത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളില്‍ ഒന്നാണ് തമിഴെന്നും അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും തമിഴില്‍ ആക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും അമിത് ഷാ പറഞ്ഞു. ഉന്നത വിദ്യാഭ്യാസമടക്കം മാതൃഭാഷയില്‍ ആകുന്നതിനെ വാഴ്ത്താനും ഷാ മറന്നില്ല.ചെന്നൈയില്‍ ഇന്ത്യ സിമന്റ്‌സിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം തമിഴ്നാട് ശക്തമാക്കുമ്ബോഴാണ് ഷായുടെ പ്രതികരണം.