Home Featured രാജ്യത്തെ ടിവി ചാനലുകള്‍ ദിവസവും 30 മിനുട്ട് ‘ദേശീയ താല്‍പ്പര്യമുള്ള’ പരിപാടി കാണിക്കണം; കേന്ദ്ര നിര്‍ദേശം

രാജ്യത്തെ ടിവി ചാനലുകള്‍ ദിവസവും 30 മിനുട്ട് ‘ദേശീയ താല്‍പ്പര്യമുള്ള’ പരിപാടി കാണിക്കണം; കേന്ദ്ര നിര്‍ദേശം

ദില്ലി: രാജ്യത്തെ ടെലിവിഷൻ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗൺലിങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ 2022ന് കേന്ദ്രമന്ത്രിസഭ അംഗീകരം നല്‍കി. ഇത് അനുസരിച്ച് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത് നിര്‍ബന്ധമാക്കി.മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. ഈ സമയത്ത് ചാനലുകൾക്ക് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്നാണ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്. പൊതു താല്‍‍പ്പര്യവും ദേശീയ താൽപ്പര്യവും സംബന്ധിക്കുന്ന പരിപാടികള്‍ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ചാനലുകള്‍ സംപ്രേഷണം ചെയ്യണം.

അതിനായി ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ചാനലുകൾക്ക് എട്ട് ഉള്ളടക്കങ്ങളും നല്‍കിയിട്ടുണ്ട്. ടിവി സംപ്രേഷണം നടത്തുന്ന തരംഗങ്ങള്‍ രാജ്യത്തിന്‍റെ പൊതു സ്വത്താണെന്നും അത് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും മികച്ച താൽപ്പര്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്നതാണ് ഇത്തരം ഒരു നിര്‍ദേശത്തിന്‍റെ കാതല്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.പ്രക്ഷേപകരുമായും കൂടിയാലോചിച്ച ശേഷം, അത്തരം ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനുള്ള സമയ ക്രമവും.

അത് നടപ്പിലാക്കുന്ന തീയതിയും സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഉടൻ നൽകുമെന്ന് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.ഈ നിര്‍ദേശം നടപ്പാക്കിക്കഴിഞ്ഞാൽ, അത്തരം ഉള്ളടക്കങ്ങൾക്കായി ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുമെന്നും. അത് ആരെങ്കിലും ലംഘിച്ചാല്‍ വിശദീകരണം തേടുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ചാനലുകൾക്കും ഈ നിബന്ധന ബാധകമാണ്, ഇതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അധികൃതർ പറഞ്ഞു.

പ്രണയത്തില്‍ എല്ലാം ശരി! മന്ത്രവാദിയായ കാമുകനെ സ്വന്തമാക്കാന്‍ കൊട്ടാരം ഉപേക്ഷിച്ച്‌ നോര്‍വീജിയന്‍ രാജകുമാരി

പ്രണയം സ്വന്തമാക്കാന്‍ രാജകുമാരിയെന്ന പദവിയും രാജകൊട്ടാരവും ഉപേക്ഷിച്ച്‌ നോര്‍വീജിയന്‍ രാജകുമാരി. മന്ത്രവാദിയും സ്വയം പ്രഖ്യാപിത വൈദ്യനുമായ അമേരിക്കന്‍ സ്വദേശി ഡ്യൂറെക് വെററ്റുമായുള്ള പ്രണയത്തെത്തുടര്‍ന്നാണ് നോര്‍വീജിയന്‍ രാജകുമാരിയായിരുന്ന മാര്‍ത്ത ലൂയിസ് കൊട്ടാരത്തില്‍ നിന്നും പടിയിറങ്ങിയത്.

കഴിഞ്ഞ ജൂണില്‍ മാര്‍ത്തയുടെയും ഡ്യൂറക്കിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇരുവര്‍ക്കും കൊട്ടാരത്തില്‍ എന്തുപദവി നല്‍കുമെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച താന്‍ രാജകുമാരി പദവി ഉപേക്ഷിക്കുകയാണെന്ന് മാര്‍ത്ത അറിയിക്കുകയായിരുന്നു.മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വിവരം കൊട്ടാരവും ശരിവച്ചു.

രാജകുമാരി ഇനിമുതല്‍ കൊട്ടാരത്തിലെ പ്രതിനിധിയായിരിക്കില്ലെന്ന് മാര്‍ത്തയുടെ പിതാവ് ഹെറാള്‍ഡ് രാജാവും വ്യക്തമാക്കി. തീരുമാനം ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് രാജ്ഞിയും സ്ഥിരീകരിച്ചു.താന്‍ ഇനിമുതല്‍ നോര്‍വേയിലെ കൊട്ടാരത്തിലെ പ്രതിനിധിയല്ലെന്നാണ് മാര്‍ത്ത പ്രഖ്യാപിച്ചത്. ഇനിമുതല്‍ കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കില്ല.

രാജകുടുംബത്തിന്റെ സമാധാനം മുന്നില്‍ക്കണ്ടാണ് തീരുമാനം. പരസ്യങ്ങള്‍ക്കും മറ്റുമായും സമൂഹമാദ്ധ്യമങ്ങളിലും രാജപദവി പരാമര്‍ശിക്കില്ലെന്നും മാര്‍ത്ത വ്യക്തമാക്കി. രാജകുമാരിയും പ്രതിശ്രുതവരനും രാജകീയ പദവി വാണിജ്യ നേട്ടത്തിനായും വ്യത്യസ്ത ചികിത്സാ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായും ഉപയോഗിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.നോര്‍വേയിലെ സിംഹാസനത്തിലെത്താന്‍ നാലാം സ്ഥാനത്തായിരുന്നു മാര്‍ത്ത. മുന്‍ വിവാഹത്തില്‍ മൂന്ന് മക്കളുള്ള മാര്‍ത്ത കാലിഫോര്‍ണിയയിലേയ്ക്ക് താമസം മാറുന്നുവെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group