Home Featured ബെംഗളൂരു: വധഭീഷണി;ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് പൊലീസിൽ പരാതി നൽകി.

ബെംഗളൂരു: വധഭീഷണി;ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് പൊലീസിൽ പരാതി നൽകി.

ബെംഗളൂരു: തനിക്ക് വധഭീഷണി കോളുകൾ ലഭിക്കുന്നതായി ആരോപിച്ച് ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് പൊലീസിൽ പരാതി നൽകി..കുത്തിക്കൊല്ലുമെന്നാണ് ഉറുദുവും കന്നഡയും കലർന്ന ഭാഷയിൽ ഭീഷണിയെന്നു ബെളഗാവിയിലെ ഹുക്കേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ച രാത്രിയാണ് ഭീഷണി കോളുകൾ ലഭിച്ചത്.അസഭ്യം കലർത്തിയ സംസാര രീതിയായിരുന്നെന്നും മുത്തലിക് പറഞ്ഞു.

ഇതാദ്യമല്ല തനിക്ക് വധഭീഷണി ലഭിക്കുന്നതെന്നും മുത്തലിക് പറഞ്ഞു.

വാട്സ്‌ആപ്പിലൂടെ ഇനി ഡ്രൈവിങ് ലൈസന്‍സും ആര്‍.സിയും പാന്‍കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാം

വാട്ട്സ്‌ആപ്പിലൂടെ ഇനി ഡ്രൈവിംഗ് ലൈസന്‍സും പാന്‍ കാര്‍ഡും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയാം. മൈ ഗവ് ബോട്ട് ഉപയോഗിച്ച്‌ ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ വാട്ട്സ്‌ആപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം.രേഖകള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സേവനമാണ് ഡിജിലോക്കര്‍. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകള്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ട്.

വാട്ട്സ്‌ആപ്പില്‍ 9013151515 എന്ന നമ്ബര്‍ സേവ് ചെയ്താല്‍ മൈ ഗവ് ബോട്ട് കാണാന്‍ കഴിയും. ആധാര്‍ ഉപയോഗിച്ച്‌ ഒറ്റത്തവണ അനുമതി പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാം.പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് പുറമെ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി, വാഹന രജിസ്ട്രേഷന്‍ രേഖകള്‍, 10, 12 ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയും വാട്ട്സ്‌ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം.

You may also like

error: Content is protected !!
Join Our WhatsApp Group