Home Featured ബംഗളൂരു: ജ്യോത്സ്യന്‍ പറഞ്ഞു; ഭാര്യയെ പുറത്താക്കിയ യുവാവിനെതിരെ കേസ്

ബംഗളൂരു: ജ്യോത്സ്യന്‍ പറഞ്ഞു; ഭാര്യയെ പുറത്താക്കിയ യുവാവിനെതിരെ കേസ്

ബംഗളൂരു: മൂലം നക്ഷത്രത്തില്‍ പിറന്ന കുട്ടി നിര്‍ഭാഗ്യം കൊണ്ടുവരുമെന്ന ജ്യോത്സ്യന്റെ വാക്കുകേട്ട് ഭാര്യയെയും കുഞ്ഞിനെയും പീഡിപ്പിക്കുകയും വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്ത യുവാവിനെതിരെ കേസ്.രാമനഗര ചന്നപട്ടണ മഞ്ജുനാഥ ലേഔട്ട് സ്വദേശി നവീനെതിരെയാണ് രാമനഗര വനിത പൊലീസ് കേസെടുത്തത്. തന്നെയും മൂന്നു വയസ്സുകാരനായ മകനെയും നിരന്തരം ഉപദ്രവിക്കുന്നെന്ന് കാണിച്ച്‌ നവീനിന്റെ ഭാര്യ ശ്രുതിയാണ് പരാതി നല്‍കിയത്.

ദമ്ബതികള്‍ മൂന്നു വര്‍ഷം മുമ്ബാണ് വിവാഹിതരായത്. 2020 ജനുവരി 22ന് ഉച്ചക്ക് 12.42ന് പിറന്ന കുഞ്ഞ് മൂലം നക്ഷത്രത്തിലാണ് പിറന്നതെന്നും അത് കുടുംബത്തിന് നല്ലതല്ലെന്നുമായിരുന്നു ജ്യോത്സ്യന്റെ വാദം. ഇതോടെ കുഞ്ഞിനെയും ഭാര്യയെയും നവീന്‍ ഉപദ്രവിക്കാന്‍ തുടങ്ങി. കുഞ്ഞിനെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആവശ്യപ്പെട്ടതായി യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.

എന്റെ മൂത്ത മകള്‍ കാമുകനൊപ്പം പോയി, ഇളയവള്‍ക്കും പ്രേമം, അവളെ കൊന്നു’; കുറ്റസമ്മത വീഡിയോ പോസ്റ്റ് ചെയ്ത് അച്ഛന്‍

വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): വിശാഖപട്ടണത്ത് അവിഹിത ബന്ധത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി കുറ്റസമ്മതം നടത്തി പിതാവ്.ലിഖിത ശ്രീ എന്ന പതിനാറുകാരിയെയാണ് പിതാവ് ആംബുലന്‍സ് ഡ്രൈവറായ റെല്ലിവീഥിയിലെ വരപ്രസാദ് കൊലപ്പെടുത്തിയത്.യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് മകളെ കൊലപ്പെടുത്തിയതെന്ന് വരപ്രസാദ് വീഡിയോയില്‍ പറയുന്നു. “അവള്‍ക്ക് അതേ പ്രദേശത്ത് താമസിക്കുന്ന ഒരാളുമായി ബന്ധമുണ്ടായിരുന്നു.

എന്റെ മൂത്ത മകള്‍ ഇതിനകം കാമുകനൊപ്പം ഓടിപ്പോയിരുന്നു. ഇപ്പോള്‍, പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ ഇളയ മകളും പ്രണയത്തിലായിരുന്നു” -പിതാവ് വീഡിയോയില്‍ പറയുന്നു.അവള്‍ ആവശ്യപ്പെടുന്നതെന്തും ഞാന്‍ അവള്‍ക്ക് നല്‍കി.

അവന്‍ അവളുമായി പ്രണയത്തിലായി. അവനുമായി സംസാരിക്കരുതെന്ന് ഞാന്‍ അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷേ അവള്‍ കേട്ടില്ല. അതുകൊണ്ടാണ് ഞാന്‍ അവളെ കൊന്നത്” -വീഡിയോയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചുവെന്നും പിതാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group