Home Featured സ്കൂളില്‍ ധ്യാനം പഠിപ്പിക്കാന്‍ കര്‍ണാടകം ; പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ

സ്കൂളില്‍ ധ്യാനം പഠിപ്പിക്കാന്‍ കര്‍ണാടകം ; പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ

ബംഗളൂരു:സ്കൂളുകളിലും പ്രീ- യൂണിവേഴ്സിറ്റി കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് ദിവസേന പത്തു മിനിറ്റ് ധ്യാനം നിര്‍ബന്ധമാക്കാന് നിര്ദേശിച്ച്‌ കര്ണാടകത്തിലെ ബിജെപി സര്ക്കാര്. ഏകാഗ്രതയും ആരോഗ്യവും മെച്ചപ്പെടുത്താന് കുട്ടികള് എല്ലാ ദിവസവും ധ്യാനിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തിന്റെ വ്യത്യസ്തമായ സാമൂഹ്യഘടന പരിഗണിക്കാതെയുള്ള മന്ത്രിയുടെ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്ശം ഉയരുന്നു.
മന്ത്രി തീരുമാനങ്ങള് അടിച്ചേല്പ്പിക്കാന് ശ്രമിക്കുകയാണെന്നും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ-പരിശീലന വകുപ്പിലെ വിദഗ്ധര്ക്കു മാത്രമേ വിദ്യാലയങ്ങളിലെ അക്കാദമിക് പ്രവര്ത്തനങ്ങള് തീരുമാനിക്കാന് അവകാശമുള്ളൂവെന്നും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധന്‍ വി പി നിരഞ്ജനാരാധ്യ പ്രതികരിച്ചു.

പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ
ധ്യാനത്തിന്റെ പേരില്‍ വിദ്യാലയങ്ങളെ മതവല്‍ക്കരിക്കാനാണ് നീക്കമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്ത്തുമെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അമരേഷ് കഡഗാഡ പറഞ്ഞു. ഭഗവദ് ഗീതയും വേദഗണിതവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനു പിന്നിലും ബിജെപിയുടെ ഗൂഢപദ്ധതിയുണ്ടെന്നും അമരേഷ് പറഞ്ഞു.

പ്രേക്ഷകരെ കൈയിലെടുത്ത ബേസില്‍- ദര്‍ശന കൂട്ടുകെട്ട്; ‘ജയ ഹേ’ വീഡിയോ സോംഗ്

വലിയ പ്രീ റിലീസ് ബഹളങ്ങളില്ലാതെ തിയറ്ററുകളിലെത്തിയ ഒരു ചിത്രം ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്‍ത ജയ ജയ ജയ ജയ ഹേ ആണ് ആ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാട്ടിത്തരാം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും മര്‍ത്യന്‍ ആണ്. അങ്കിത് മേനോന്‍റേതാണ് സംഗീതം. 

ഒക്ടോബര്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. 

നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്. നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ ഗൌരവമുള്ള വിഷയങ്ങളാണ് ചിത്രം സംസാരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group