ബെംഗളൂരു: തനിക്കെതിരെ ഹണിട്രാപ് ശ്രമം നടന്നെന്ന പരാതിയുമായി കർണാടക എംഎൽഎ ജി.എച്ച്. തിപ്പറെഡ്ഡി. അജ്ഞാത യുവതിയാണ് തന്നെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതെന്നും ബിജെപി എംഎൽഎ ആരോപിച്ചു. കഴിഞ്ഞ ദിവസം അജ്ഞാത നമ്പറിൽ നിന്ന് തന്റെ ഫോണിലേക്ക് വാട്സ് ആപ് കോൾ വന്നു. അറ്റൻഡ് ചെയ്ത ഉടൻ തന്നെ യുവതി വസ്ത്രമഴിച്ച് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചു. ഉടൻ താൻ കോൾ കട്ട് ചെയ്തു. എന്നാൽ, ഇതേ നമ്പറിൽ നിന്ന് പോൺ വീഡിയോകൾ തന്റെ ഫോണിലേക്ക് അയച്ചെന്നും ചിത്രദുർഗ എംഎൽഎ പറഞ്ഞു. തനിക്ക് വന്ന നമ്പറും ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗളുരു-പൂനെ റൂട്ടില്‍ ഇരട്ട പ്രതിദിന സര്‍വ്വീസുമായി ആകാശ എയര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശ എയര്‍ പൂനെയെ കൂടി ഫ്‌ളൈയിംഗ് നെറ്റ് വര്‍ക്കിലേക്ക് ചേര്‍ത്തു. നവംബര്‍ 23 മുതല്‍ ബംഗളുരു – പൂനെ റൂട്ടില്‍ ഇരട്ട പ്രതിദിന ഫ്‌ളൈറ്റുകള്‍ ആരംഭിക്കാനാണ് നീക്കം.
പൂനെയിലേക്കുള്ള ആദ്യവിമാനം ബംഗളുരുവില്‍ നിന്ന് വൈകിട്ട് 3.15ന് പുറപ്പെട്ട് 4.50ന് പൂനെയില്‍ എത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരിച്ച് പൂനെയില്‍ നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് 7.05ന് ബംഗളുരുവില്‍ എത്തിച്ചേരുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
ബംഗളുരു – മുംബൈ റൂട്ടില്‍ സര്‍വ്വീസ് വര്‍ദ്ധിപ്പിക്കാനും നീക്കങ്ങളുണ്ട്. തുടര്‍ന്ന് മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ എന്നീ ഏഴ് നഗരങ്ങളിലേക്ക് ബംഗളുരുവില്‍ നിന്ന് പ്രതിദിനം 20 ഫ്‌ളൈറ്റുകളും ആകാശ എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു.