840 ബിഎസ്-VI മോഡൽ ഡീസൽ ബസുകൾ വിതരണം ചെയ്യാൻ ബിഎംടിസി കമ്പനികളിൽ നിന്ന് ബിഡ്ഡുകൾ ക്ഷണിച്ചു.ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ഉടമസ്ഥതയിലുള്ള 6,600 ബസുകളിൽ 5,680 എണ്ണം മാത്രമാണ് പ്രതിദിനം സർവീസ് നടത്തുന്നത്.കാലപ്പഴക്കം ചെന്നവയെ, പ്രത്യേകിച്ച് ദിവസേനയുള്ള അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കൈകാര്യം ചെയ്യാൻ കോർപ്പറേഷൻ പാടുപെടുകയാണ്.
പുതിയ ബസുകൾ വാങ്ങുന്നതിലെ കാലതാമസം മൂലമുണ്ടാകുന്ന ക്ഷാമം കണക്കിലെടുത്ത് ലഭ്യമായ ബസുകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.ഫ്ളീറ്റിലേക്ക് ചേർത്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഡിമാൻഡ് നിറവേറ്റാൻ കഴിയാത്തത്ര ചെറുതാണ്.300 വലിയ (12 മീറ്റർ നീളമുള്ള) ഇലക്ട്രിക് ബസുകളിൽ 120 എണ്ണം ബിഎംടിസി റോഡിൽ കൊണ്ടുവന്നു .ബാക്കിയുള്ളത് ലഭിക്കാൻ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് അധികൃതർ പറയുന്നു.
ടെൻഡർ വ്യവസ്ഥകൾ അനുസരിച്ച്, സാങ്കേതിക യോഗ്യതയുള്ള കമ്പനികളുടെ ഫിനാൻഷ്യൽ ബിഡ്‌ഡുകൾ ഡിസംബർ 6 ന് തുറക്കും. വർക്ക് ഓർഡർ ലഭിക്കുന്ന ഒരു കമ്പനി അഞ്ച് മാസത്തിനുള്ളിൽ 840 ബസുകളും വിതരണം ചെയ്യണം.
88-ാം തവണയും വിവാഹം ചെയ്യാനൊരുങ്ങി 61 കാരന്‍; ഇത്തവണ വധു മുന്‍ ഭാര്യമാരില്‍ ഒരാള്‍
ജക്കാര്‍ത്ത: ഒന്നിലധികം വിവാഹം കഴിക്കുന്നത് പുതിയ കാര്യമല്ല. പക്ഷെ 88-ാം തവണയും വിവാഹം കഴിക്കുന്നുവെന്നത് അത്ര സുപരിചിതമായ ഒന്നല്ല.ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ മജലെങ്കയില്‍ നിന്നുള്ള 61-കാരനാണ് 88-ാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് അറിയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.കാന്‍ എന്ന 61-കാരനായ വരന്‍ തന്റെ മുന്‍ ഭാര്യയെ തന്നെയാണ് വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നത്.
86-ാമതായി വിവാഹം കഴിച്ചിരുന്ന സ്ത്രീയെയാണ് ഇപ്പോള്‍ ഒരിക്കല്‍ കൂടി വിവാഹം ചെയ്യാന്‍ പോകുന്നതെന്ന് കാന്‍ വ്യക്തമാക്കി.വേര്‍പിരിഞ്ഞിട്ട് വളരെക്കാലമായെങ്കിലും തങ്ങള്‍ക്കിടയിലുള്ള സ്‌നേഹം ഇപ്പോഴും ശക്തമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് കാന്‍ പറയുന്നു. ആദ്യം വിവാഹം ചെയ്ത സമയത്ത് വെറും ഒരുമാസമാണ് ബന്ധം നിലനിന്നിരുന്നതെന്നും കാന്‍ ഓര്‍ത്തെടുത്തു.
ജീവിതത്തിലാദ്യമായി കാന്‍ വിവാഹിതനായത് 14-ാം വയസിലാണ്. തന്നെക്കാള്‍ രണ്ട് വയസ് കൂടുതലുള്ള സ്ത്രീയെയാണ് ആദ്യം കല്യാണം കഴിച്ചതെന്ന് കാന്‍ പറയുന്നു. വെറും രണ്ട് വര്‍ഷമാണ് ആദ്യ വിവാഹ ബന്ധം നീണ്ടുനിന്നത്. തന്റെ പെരുമാറ്റ വൈകല്യവും മോശം മനോഭാവവുമാണ് ആദ്യ ബന്ധം വേര്‍പിരിയാന്‍ കാരണമായതെന്ന് കാന്‍ വെളിപ്പെടുത്തി.ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്നുണ്ടായ വിഷമം തീര്‍ക്കാനാണ് പീന്നീട് നിരവധി വിവാഹങ്ങള്‍ കഴിച്ചതെന്നും കാന്‍ പറയുന്നു.
ഒരു സ്ത്രീയില്‍ ആകൃഷ്ടനായാല്‍ ആദ്യം അവരെ വിവാഹം ചെയ്യും. അതിനാലാണ് ഇത്രയധികം വിവാഹം ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 87 വിവാഹം കഴിച്ചതില്‍ എത്ര മക്കള്‍ ഉണ്ടായിട്ടുണ്ടെന്നത് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇതിനോടകം നിരവധി വിവാഹങ്ങള്‍ ചെയ്ത കാനിനെ ‘പ്ലേബോയ് കിംഗ്’ എന്നാണ് പലരും വിളിക്കുന്നത്.