Home Featured ബ്ലൂ ടിക്ക് ഉണ്ടോ? വെരിഫൈഡ് അക്കൗണ്ടുകൾക്ക് ട്വിറ്റര്‍ പണം ഈടാക്കും, തുക പ്രഖ്യാപിച്ചു

ബ്ലൂ ടിക്ക് ഉണ്ടോ? വെരിഫൈഡ് അക്കൗണ്ടുകൾക്ക് ട്വിറ്റര്‍ പണം ഈടാക്കും, തുക പ്രഖ്യാപിച്ചു

ദില്ലി: ഇലോണ്‍ മസ്ക് ഉടമസ്ഥത ഏറ്റെടുത്തതിന് പിന്നാലെ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റര്‍. വെരിഫൈഡ് പ്രൊഫൈലുകളിൽ നിന്ന് പണം ഈടാക്കാനുള്ള പദ്ധതി ട്വിറ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാസം 8 ഡോളറാണ് അംഗത്വത്തിനായി ഈടാക്കുക. ട്വിറ്റർ ബ്ലൂ സേവനങ്ങൾക്ക് പണമടച്ചവർക്ക് ട്വിറ്റർ സേർച്ചിൽ പ്രാമുഖ്യം ലഭിക്കും. നീണ്ട ട്വിറ്റ‌ർ സംഭാഷണങ്ങളിൽ ബ്ലൂ സബ്സ്ക്രൈബ‍ർമാരുടെ മറുപടികൾക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കും.

കൂടുതൽ നീളത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യാനും അനുമതി കിട്ടും. പുതിയ തീരുമാനം വ്യാജ അക്കൗണ്ടുകളെയും സ്പാം സന്ദേശങ്ങളെയും നിയന്ത്രിക്കാൻ അത്യാവശ്യമാണെന്നാണ്  മസ്കിന്റെ ന്യായീകരണം. ട്വിറ്ററിലെ സജീവ അക്കൗണ്ടുകൾക്ക് യൂട്യൂബ് മാതൃകയിൽ പണം പ്രതിഫലം നൽകുന്നതും പരിഗണനയിലുണ്ടെന്ന് മസ്ക് വ്യക്തമാക്കി. ബ്ലൂ ടിക്കിന് ഓരോ രാജ്യത്തും ഈടാക്കുന്ന തുകയില്‍ മാറ്റമുണ്ടാകുമെന്നും മസ്ക് പറഞ്ഞു.

വെരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്യാൻ തൊണ്ണൂറു ദിവസം അനുവദിക്കും. പുതിയ ഫീച്ചർ നവംബർ ഏഴിനകം ലോഞ്ച് ചെയ്യണമെന്നാണ് മസ്ക് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.  വെരിഫിക്കേഷനെ ഇനി ട്വിറ്റര്‍ ബ്ലൂ എന്ന പ്രിമീയം സര്‍വീസിനൊപ്പം ലയിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടെ പ്രതിമാസ നിരക്കിന്‍റെ  അടിസ്ഥാനത്തിൽ പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമിന്റെ ആദ്യ സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് ട്വിറ്റർ ബ്ലൂ എന്ന് പറയുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ട്വിറ്റര്‍ ബ്ലൂ ആരംഭിച്ചത്.

കര്‍ണാടക ആര്‍.ടി.സിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇനി മുതല്‍ അര ടിക്കറ്റ് !

ബംഗളൂരു: കര്‍ണാടക ആര്‍.ടി.സിയില്‍ യാത്രക്കാരനൊപ്പം സഞ്ചരിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇനി മുതല്‍ അര ടിക്കറ്റ് നല്‍കിയാല്‍ മതി.

യാത്രക്കാരില്‍നിന്നുള്ള നിരന്തര അഭ്യര്‍ഥന മാനിച്ച്‌, ബസില്‍ യാത്ര ചെയ്യുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയാക്കാന്‍ തീരുമാനിച്ചതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. നേരത്തേ ഇവക്ക് മുഴുവന്‍ ടിക്കറ്റും എടുക്കണമായിരുന്നു. കര്‍ണാടക വൈഭവ, രാജഹംസ, നോണ്‍- എ.സി സ്ലീപ്പര്‍, എ.സി ബസുകളിലും ഇത് ബാധകമാവും. വളര്‍ത്തു നായ്ക്കു പുറമെ, പക്ഷികള്‍ക്കും പൂച്ചകള്‍ക്കും ഇതേ നിരക്കാണ് ഈടാക്കുക. മുമ്ബ് ചിക്കബല്ലാപുരയില്‍ കര്‍ണാടക ബസില്‍ വളര്‍ത്തുകോഴിയുമായി യാത്രചെയ്ത കര്‍ഷകനില്‍നിന്ന് കോഴിക്ക് ഫുള്‍ ടിക്കറ്റ് കണ്ടക്ടര്‍ ഈടാക്കിയിരുന്നു. കോഴിയെ സീറ്റിലിരുത്തിയാണ് ഇയാള്‍ ഇതില്‍ പ്രതിഷേധമറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group