Home Featured പ്രവീണ്‍ നെട്ടാരു വധം: പോപ്പുലര്‍ ഫ്രണ്ടുകാരെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ പാരിതോഷികം

പ്രവീണ്‍ നെട്ടാരു വധം: പോപ്പുലര്‍ ഫ്രണ്ടുകാരെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ പാരിതോഷികം

മംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കുറിച്ച്‌ വിവരം കൈമാറുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമവാസിയായ മുഹമ്മദ് മുസ്തഫ എസ് എന്ന മുസ്തഫ പൈച്ചാര്‍, കുടക് ജില്ലയിലെ മടിക്കേരി സ്വദേശിയായ തുഫൈല്‍ എം.എച്ച്‌, ദക്ഷിണ കന്നഡ ജില്ലക്കാരനായ ഉമറുല്‍ ഫാറൂഖ് എം.ആര്‍ എന്ന ഉമര്‍, ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമവാസിയായ അബൂബക്കര്‍ സിദ്ദീഖ് (പെയിന്‍റര്‍ സിദ്ദീഖ്/ ഗുജ്രി സിദ്ദീഖ്) എന്നിവരുടെ വിവരങ്ങളാണ് എന്‍.ഐ.എ ശേഖരിക്കുന്നത്. ഇതില്‍ മുഹമ്മദ് മുസ്തഫ, തുഫൈല്‍ എന്നിവരുടെ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 5 ലക്ഷം വീതവും ഉമറുല്‍ ഫാറൂഖ്, അബൂബക്കര്‍ സിദ്ദീഖ് എന്നിവരുടെ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് രണ്ട് ലക്ഷം വീതവുമാണ് പാരിതോഷികം നല്‍കുക.

ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂര്‍ നെട്ടറുവിലെ കോഴിക്കട അടച്ച്‌ പോവാന്‍ നേരം ബൈക്കുകളില്‍ എത്തിയ സംഘം അക്രമിച്ച്‌ കൊലപ്പെടുത്തിയത്. കേരള രജിസ്ട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് കൊലപാതകം നടത്തിയത്.

പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന്‍റെ അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് പി.എഫ്.ഐ നിരോധിക്കാന്‍ കാരണമാവുന്ന തെളിവുകള്‍ ശേഖരിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കാന്‍ എന്‍.ഐ.എയെ സഹായിച്ചത്.

പ്രവീണ്‍ കൊല്ലപ്പെട്ട ബെല്ലാരെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബന്ധുവീട്ടില്‍ താമസിച്ച്‌ ജോലി ചെയ്ത് കഴിയുകയായിരുന്ന കാസര്‍കോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. പ്രവീണ്‍ വധിക്കപ്പെട്ട് 48 മണിക്കൂറിനകം സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഹമ്മദ് ഫാസിലും (23) കൊല്ലപ്പെട്ടിരുന്നു. ഈ രണ്ട് കേസിലും സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് പ്രതികള്‍.

ഇന്‍വെസ്റ്റ്മെന്‍റ് കര്‍ണാടക 2022 പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ബംഗളൂരു: ആഗോള നിക്ഷേപക സംരഭമായ ഇന്‍വെസ്റ്റ്മെന്‍റ് കര്‍ണാടക 2022 ഉദ്ഘാടന പരിപാടിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഭാവി നിക്ഷേപകരെ ആകര്‍ഷിക്കലും വരുന്ന ദശാബ്ദത്തിലേക്കുള്ള വികസന അജണ്ട രൂപീകരിക്കലുമാണ് ഇതിന്‍റെ ലക്ഷ്യം. നവംബര്‍ 2 മുതല്‍ നവംബര്‍ 4 വരെ ബംഗളൂരിലാണ് പരിപാടി നടക്കുന്നത്.

കുമാര്‍ മംഗളം ബിര്‍ള, സജ്ജന്‍ ജിന്‍ഡാല്‍, വിക്രം കിര്‍ലോസ്‌കര്‍ തുടങ്ങി വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. ഇതോടൊപ്പം, മുന്നൂറിലധികം പ്രദര്‍ശകരുടെ ബിസിനസ് എക്സിബിഷനുകളും രാജ്യാന്തര സമ്മേളനങ്ങളും ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യാന്തര സമ്മേളനത്തില്‍ – ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും. കര്‍ണാടകയുടെ സംസ്കാരം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group