Home Featured മൈസൂരു: മൈസൂരു-കൊച്ചി വിമാന സർവീസ് നാളെ മുതൽ നിർത്തലാക്കുന്നു..

മൈസൂരു: മൈസൂരു-കൊച്ചി വിമാന സർവീസ് നാളെ മുതൽ നിർത്തലാക്കുന്നു..

മൈസൂരു: അലയൻസ് എയറിന്റെ മൈസൂരു-കൊച്ചി വിമാന സർവീസ് നാളെ മുതൽ അവസാനിപ്പിക്കുന്നു. മൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എക വിമാനസർവീസാണ് നിർത്തുന്നത്. ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴി കൊച്ചിയിലെത്തുന്ന വിമാനം പിന്നീട് ലക്ഷദ്വീപിലെ അഗത്തിയിലേക്കാണു പോകുന്നത്. കൊച്ചി അഗത്തി സർവീസ് നഷ്ടത്തിലായതാണ് സർവീസ് നിർത്താൻ കാരണമായി അലയൻസ് എയർ നൽകുന്ന വിശദീകരണം.

10.30 നു മൈസൂരുവിൽ നിന്ന് പുറപ്പെ ട്ട് 11.15ന് കൊച്ചിയിലെത്തുന്ന വിമാനം മിക്കദിവസവും നിറഞ്ഞാണ് പുറപ്പെട്ടിരുന്നത്. മൈസൂരുവിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ ആശ്രയിച്ചിരുന്ന സർവീസാണ് നിർത്തലാക്കുന്നത്. തെക്കൻ കേരളത്തിലേക്ക് മൈസൂരുവിൽ നിന്ന് ബെംഗളൂരു വഴിയുള്ള കൊച്ചുവേളി എക്സ്പ്രസ് മാത്രമാണ് ഏക ട്രെയിൻ സർവീസ്. ബന്ദിപ്പൂർ വഴി രാത്രി യാത്ര നിരോധനമുള്ളതിനാൽ കുട്ട, മാനന്തവാടി വഴി ചുറ്റി വേണം റോഡ് മാർഗം തെക്കൻ കേരളത്തിലെത്താൻ.

ഹാലോവീന്‍ പാര്‍ട്ടിക്കിടെ തിക്കും തിരക്കും; ദക്ഷിണ കൊറിയയില്‍ 146 മരണം

സിയോള്‍> ദക്ഷിണ കൊറിയയിലെ സിയോളില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 146 പേര്‍ മരിച്ചു.ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. സിയോളിലെ ഇറ്റേവണിലെ ഹാമില്‍ട്ടണ്‍ ഹോട്ടലിന് സമീപം ശനിയാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിയിലാണ് ദുരന്തം. ഹോട്ടലിന്റെ ഇടുങ്ങിയ വഴിയില്‍ കുടുങ്ങി ആളുകള്‍ക്ക് ശ്വാസംമുട്ടുകയായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വന്‍ ജനക്കൂട്ടം ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയതാണ് അപകടത്തിന് കാരണമായത്. കുഴഞ്ഞുവീണവരെ പൊലീസും ഫയര്‍ഫോഴ്സുംചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്. നൂറുകണക്കിന് കടകളുള്ള മെഗാസിറ്റിയാണ് ഇറ്റാവണ്‍. പരിപാടിക്കായി ഒരു ലക്ഷത്തോളം പേര്‍ തടിച്ചുകൂടിയതായാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോല്‍ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. ദുരന്തബാധിതര്‍ക്ക് എല്ലാവിധ സഹായവുമെത്തിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group