Home Featured ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയിൽ കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ബിജെപി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയിൽ കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ബിജെപി

ബെംഗളൂരു:നഗരത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയിൽ കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ബിജെപി.നവംബർ 11ന് ബെംഗളൂരു നഗര ശിൽപി കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ 3 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണു പാർട്ടി തീരുമാനം.വൊക്കലിഗ വിഭാഗക്കാരെ കുടുതൽ പങ്കെടുപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ബാങ്ക് ഉറപ്പിക്കുകയാണു ലക്ഷ്യം.

11ന് രാവിലെ 10ന് മോദി എച്ച്എ എൽ വിമാനത്താവളത്തിലെത്തും. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിനായ മൈസൂരു ബെംഗളൂരു-ചെന്നൈ എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കും. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലും അദ്ദേഹം ഉദ്ഘാടനം ചെയ്യും.ഗതാഗതക്കുരുക്ക് ഒഴിവാക്കി പരിപാടികൾ ആസൂത്രണം ചെയ്യ ണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മറ്റു ഉന്നത ഉദ്യോഗ സ്ഥരും അടങ്ങുന്ന സംഘത്തോട് വിഡിയോ കോൺഫറൻസിൽ സംസാരിക്കവേ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി

മംഗളൂരു: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.ബെല്‍ത്തങ്ങാടി ഗുണ്ടൂരി അശോക് നിവാസില്‍ താമസിക്കുന്ന അങ്കിത(17)യാണ് മരിച്ചത്. വേണൂര്‍ ഗവ. പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഒന്നാം പി.യു.സിക്ക് പഠിക്കുകയായിരുന്നു അങ്കിത.

അശോക് പൂജാരിയുടെയും പ്രതിമ പൂജാരിയുടെയും മകളായ അങ്കിത കുറച്ച്‌ ദിവസങ്ങളായി അസുഖ ബാധിതയായിരുന്നു. ബെല്‍ത്തങ്ങാടിയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഒക്ടോബര്‍ 22ന് മംഗളൂരുവിലെ സ്വകാര്യാസ്പപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. പഠനത്തില്‍ മിടുക്കിയായ അങ്കിതയ്ക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group