Home Featured കേരളത്തോട് ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുക്കാന്‍ കര്‍ണാടക

കേരളത്തോട് ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുക്കാന്‍ കര്‍ണാടക

ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനൊരുങ്ങി കര്‍ണാടക. കേരളത്തിനടുത്ത് മൈസൂരുവിലാണ് സ്‌റ്റേഡിയം നിര്‍മിക്കുക. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് ബദലായാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പണികഴിപ്പിക്കുന്നത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ്.ഇതിനെയും മറികടക്കുന്ന സ്‌റ്റേഡിയം നിര്‍മിക്കണമെന്നാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മൈസൂരു എംപി പ്രതാപ സിംഹ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്തയച്ചിരുന്നു.

കത്തിനോട് അനുകൂലമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വിഷയം മന്ത്രിസഭ പരിഗണിക്കുമെന്ന് പ്രതാപ സിംഹയെ മുഖ്യമന്ത്രി അറിയച്ചിട്ടുണ്ട്.സ്റ്റേഡിയത്തിനായി റിംഗ് റോഡിലെ ഹാന്‍ചയ സാത്തഗള്ളി ലേ ഔട്ടില്‍ 19 ഏക്കര്‍ ഭൂമി മൈസൂരു നഗരവികസന അതോറിറ്റി നീക്കിവെച്ചിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നഗരവികസന അതോറിറ്റിക്ക് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് സ്ഥലം അനുവദിച്ചത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തെ മറികടക്കുന്ന മറ്റൊരു സ്റ്റേഡിയം നിര്‍മിക്കുന്ന നടപടികളിലേക്ക് കര്‍ണാടക സര്‍ക്കാര്‍ കടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മൈസൂരുവില്‍ റോഡിലെ കുഴികള്‍ക്ക് ചുറ്റം ദീപം കത്തിച്ച്‌ പ്രതിഷേദിച്ച്‌ ദീപാവലി ആഘോഷം

മൈസുരു : റോഡിലെ കുഴിയില്‍ വാഴ വെക്കുന്നത് മുതല്‍ കുഴിയിലിരിന്ന് കുളിക്കുന്നതിന്റെയും കുഴിയിലിറങ്ങിയുള്ള വിവാഹ ഫോട്ടോഷൂട്ടിന്റെയും ദൃശ്യങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.കുഴിയുടെ പേരില്‍ ഒരു സിനിമ പോലും വിവാദത്തിലായി. ഇപ്പോഴിതാ റോഡിലെ കുഴിക്ക് ചുറ്റും ദീപങ്ങള്‍ കത്തിച്ച്‌ ദീപാവലി ആഘോഷിക്കുകയാണ് കര്‍ണാടകയിലെ മൈസൂരുവിലെ കുറച്ചുപേര്‍.

കുഴികള്‍ക്ക് ചുറ്റും വിളക്കുകള്‍ തെളിച്ച്‌ തനതായ രീതിയില്‍ ദീപാവലി ആഘോഷിച്ചായിരുന്നു ഇവരുടെ വ്യത്യസ്തമായ പ്രതിഷേധം. നഗരത്തിലെ റോഡുകളുടെ അവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ഈ നൂതന പ്രതിഷേധം നടത്തിയത്. നഗരത്തിലെ കുഴികള്‍ നിറഞ്ഞ റോഡുകള്‍ നന്നാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മധ്വാചാര്യ ഏരിയയിലെ കൃഷ്ണമൂര്‍ത്തി പുരത്തെ ഗാഡി ചൗക്കിലാണ് സംഭവം. കൃഷ്ണരാജ യുവബലഗയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

നഗരത്തിലെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ നഗരസഭാ ഭരണകൂടം നടത്തിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. നൂതനമായ ഈ പ്രതിഷേധം നഗരസഭാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെട്ടാതായാണ് റിപ്പോര്‍ട്ടുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group