Home Featured കര്‍ണാടക രാമനഗരയിലെ മഠാധിപതിയുടെ ആത്മഹത്യ: നാലുപേര്‍ കസ്റ്റഡിയില്‍

കര്‍ണാടക രാമനഗരയിലെ മഠാധിപതിയുടെ ആത്മഹത്യ: നാലുപേര്‍ കസ്റ്റഡിയില്‍

ബെംഗളൂരു : കര്‍ണാടക രാമനഗരയിലെ ലിംഗായത്ത് മഠമായ മാഗഡി കഞ്ചുഗല്‍ബംഡേ മഠത്തിന്റെ മഠാധിപതി ബസവലിംഗ സ്വാമി (44) ജീവനൊടുക്കിയ കേസില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. ഇതില്‍ ഒരാള്‍ ബസവലിംഗ സ്വാമിയുടെ ഡ്രൈവറാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

‘അടുത്ത പടത്തിൽ ഞാനാണ് നായകനെന്ന് കേട്ടല്ലോ’ന്ന് ആരാധകൻ; മറുപടിയുമായി വിനീത് ശ്രീനിവാസന്‍

ഗായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് വിനീത് ശ്രീനിവാസൻ. മനോഹരവും വേറിട്ടതുമായ ശബ്ദം കൊണ്ട് ശ്രദ്ധനേടിയ ‌വിനീത് ഇന്ന് മലയാള സിനിമയിലെ മുൻനിര നായകനും സംവിധായകനുമാണ്. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ വിനീത് സമ്മാനിച്ചത് ഒരുപിടി മികച്ച കഥാപാത്രങ്ങളും സിനിമകളുമാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രമാണ് വിനീതിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രമോഷൻ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് വിനീത് നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

‘വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തിൽ ഞാനാണ് നായകൻ എന്ന് പറയുന്നത് കേട്ടു ശരിയാണോ’, എന്നായിരുന്നു ശരത് രാജൻ എന്ന ആരാധകന്റ് കമന്റ്. ഇതിന് രസകമായ മറുപടിയാണ് വിനീത് ശ്രീനിവാസൻ നൽകിയിരിക്കുന്നത്. ‘ഞാനും കേട്ടു. വെറുതെ പറയുന്നതാ,മൈൻഡ് ചെയ്യണ്ട..’, എന്നായിരുന്നു വിനീതിന്റെ മറുപിടി. നിരവധി പേരാണ് താരത്തിന്റെ കമന്റിന് കയ്യടിയുമായി എത്തിയിരിക്കുന്നത്. 

കഴിഞ്ഞ ഏതാനും നാളുകളായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ ഭാ​ഗമായി വ്യത്യസ്തമായ പ്രമോഷൻ മെറ്റീരിയലുകളാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയുടെ പേജ് പോയി എന്ന് കുറിച്ചു കൊണ്ടുള്ളതാണ് പുതിയ പോസ്റ്റ്. ഈ പോസ്റ്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

നവംബർ 11ന് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് റിലീസ് ചെയ്യും. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.  വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

You may also like

error: Content is protected !!
Join Our WhatsApp Group