Home Featured ബെംഗളൂരു: ദീപാവലി ആഘോഷത്തിന് പിന്നാലെ നഗരത്തിലെ വായുമലിനീകരണം രൂക്ഷം

ബെംഗളൂരു: ദീപാവലി ആഘോഷത്തിന് പിന്നാലെ നഗരത്തിലെ വായുമലിനീകരണം രൂക്ഷം

ബെംഗളൂരു: ദീപാവലി ആഘോഷത്തിന് പിന്നാലെ നഗരത്തിലെ വായുമലിനീകരണം രൂക്ഷം. പടക്കം പൊട്ടിയുള്ള അപകടത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു. സിൽക്ക് ബോർഡ്, ബിടിഎം ലേഔട്ട്, ഹെബ്ബാൾ എന്നിവിടങ്ങളിൽ വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) 200 കടന്നു.കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം സിൽക്ക് ബോർഡിൽ കഴിഞ്ഞ ദിവസം രാവിലെ 236 ആയിരുന്നു വായുഗുണനിലവാര സൂചിക.

200 മുതൽ 300 വരെയുള്ളലാണ് വായുവിന്റെ ഗുണനിലവാരം എത്തിയത്. മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി വിധി പ്രകാരം രാത്രി 8 മുതൽ 10 വരെ മാത്രമാണു പടക്കം പൊട്ടിക്കാൻ അനുമതി നൽകിയത്.എന്നാൽ കഴിഞ്ഞ 3 ദിവസങ്ങളിൽ പുലർച്ചെ വരെ പലയിട ങ്ങളിലും വ്യാപകമായി പടക്കം പൊട്ടിച്ചതും മലിനീകരണ തോത് ഉയരാൻ ഇടയാക്കിയിട്ടുണ്ട്.

70 പേർക്ക് പൊള്ളലേറ്റു:ദീപാവലി ആഘോഷത്തിനിടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ പടക്കം പൊട്ടിത്തെറിച്ച് 70 പേർക്ക് പൊള്ളലേറ്റു. 9 പേരുടെ കാഴ്ചയെ ബാധിച്ചു.മൈസൂരു റോഡ് സ്വദേശി ജയസൂര്യ (19) ന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. സർക്കാർ, സ്വകാ ര്യ ആശുപതികളിൽ പൊള്ളലേറ്റ് വരുന്നവർക്കായി പ്രത്യേക ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പടക്കങ്ങൾ ബിബിഎംപി ഗ്രൗണ്ടുകളിലോ തുറന്ന സ്ഥലങ്ങളിലോ പൊട്ടിക്കണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും തിരക്കേറിയ റോഡുകളിൽ പടക്കം പൊട്ടിക്കുന്നത് പലയിടത്തും വാഹനഗതാഗതം തടസ്സപ്പെടുത്തി.

ISL; നാളെ കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും

നാളെ കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ഐഎസ്‌എല്‍ പോരാട്ടം നടക്കുന്നതിനാലാണ് സര്‍വീസ് നീട്ടിയത്.നാളെ രാത്രി 11.30 വരെ മെട്രോ സര്‍വീസ് നടത്തും. ആലുവ ഭാഗത്തേയ്ക്കും എസ്‌എന്‍ ജംങ്ഷന്‍ ഭാഗത്തേയ്ക്കും സര്‍വീസുണ്ടാകും.സീസണിലെ രണ്ടാം ഹോം പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയില്‍ ഇറങ്ങും. വൈകീട് 7.30 നടക്കുന്ന പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.

ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച്‌ സീസണ്‍ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തിരിച്ചടി നേരിട്ടു.കൊച്ചിയില്‍ എടികെ മോഹന്‍ ബഗാനെതിരെയും ഭുവനേശ്വറില്‍ ഒഡീഷ എഫ്സിക്കെതിരെയും ആദ്യ ഗോള്‍ നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിനെ കുരുക്കിലാക്കിയത്. മധ്യനിരയും ഫോര്‍വേഡുകളും പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതും തിരിച്ചടിയായി.

You may also like

error: Content is protected !!
Join Our WhatsApp Group