ബെംഗളൂരു: കര്‍ണാടകയില്‍ കുടിവെള്ള പൈപ്പില്‍ നിന്നുള്ള മലിനജലം കുടിച്ച് ഒരാള്‍ മരിച്ചു. ബെലഗാവിയിലെ രാമദുര്‍ഗയിലാണ് ദാരുണ സംഭവം ഉണ്ടായത്.
ശിവപ്പ ( 70 ) ആണ് മരിച്ചത്. പൈപ്പ് പൊട്ടി ഓടയിലെ മലിന ജലം ശുദ്ധജല വിതരണത്തിനുള്ള പൈപ്പില്‍ കലരുകയായിരുന്നു. മലിനജലം കുടിച്ച് 94 പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. 50 പേര്‍ ഇപ്പോഴും രാമദുര്‍ഗ്ഗയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വ്യക്തമാകുന്നത്. 44 പുരുഷന്മാരും 30 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടെ 94 പേര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കുടിവെള്ള പൈപ്പിലൂടെയെത്തിയ മലിന ജലം കുടിച്ചതോടെ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
അതേസമയം മലിന ജലം കുടിച്ച് മരിച്ച ശിവപ്പയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായി സംസ്ഥാന ജല വിഭവ മന്ത്രി ഗോവിന്ദ് കര്‍ജോള്‍ അറിയിച്ചു. ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടവര്‍ ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്നുവെന്മനും അദ്ദേഹം പറഞ്ഞു. ടാപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ആര്‍ ഒ ( റിവേഴ്‌സ് ഓസ്‌മോസിസ് ) പ്ലാന്റുകള്‍ കുടിവെള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും ജല വിഭവ മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇതിന് മുന്‍പും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശുദ്ധജല വിതരണ പൈപ്പിലൂടെ വന്ന മലിന ജലം കുടിച്ച് ആളുകള്‍ മരിച്ചിട്ടുണ്ട്.
കനത്ത നഷ്ടം: 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി എജ്യൂക്കേഷണല്‍ കമ്ബനി ബൈജൂസ്
ന്യൂഡല്‍ഹി: കനത്ത നഷ്ടം നേരിട്ടതോടെ നാലിലൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി എജ്യൂക്കേഷണല്‍ കമ്ബനി ബൈജൂസ്.
12,000ത്തോളം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ് വെബ്‌സൈറ്റായ ദ മോണിങ് കോണ്‍ടക്സ്റ്റ് ഡോട്.കോം ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ആറ് മാസത്തിനിടെ 2500 ജീവനക്കാരെ കുറക്കുമെന്നായിരുന്നു കമ്ബനി സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥും ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മൃണാല്‍ മോഹിതും അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായതോടെയാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് ബൈജൂസ് കടന്നത്.
2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്ബത്തിക വര്‍ഷത്തില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയില്‍നിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു.