ന്യൂദല്‍ഹി: അടുത്ത വര്‍ഷം ലോകത്ത് ശമ്ബളം കൂടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. വര്‍ധിച്ച് വരുന്ന പണപ്പെരുപ്പം 2023-ല്‍ ശമ്ബള വര്‍ധനയില്‍ വലിയ കുറവുണ്ടാക്കിയേക്കും എന്ന പ്രതീതിക്കിടെ ആണ് ഇന്ത്യയില്‍ ശമ്ബള വര്‍ധനവിന് സാധ്യത എന്ന് സര്‍വെ കാണിക്കുന്നത്.
68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360-ലധികം മള്‍ട്ടിനാഷണല്‍ കമ്ബനികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇസിഎയുടെ സാലറി ട്രെന്‍ഡ് സര്‍വേയില്‍ ആണ് ഇക്കാര്യം പറയുന്നത്. ആഗോളതലത്തില്‍ 37 ശതമാനം രാജ്യങ്ങളും യഥാര്‍ത്ഥ വേതന വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
1.ശമ്ബളം വര്‍ധിക്കുമെന്ന് പ്രവചിച്ച ആദ്യ 10 രാജ്യങ്ങളില്‍ എട്ടെണ്ണം ഏഷ്യന്‍ രാജ്യങ്ങളാണ്. ഇന്ത്യയില്‍ 4.6 ശതമാനവും വിയറ്റ്‌നാമില്‍ 4.0 ശതമാനവും ചൈനയില്‍ 3.8 ശതമാനവും ശമ്ബളം ഉയര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ശമ്ബളം കുറയാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2.ശമ്ബളത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവുണ്ടാകുന്നത് യൂറോപ്പിലായിരിക്കും എന്നാണ് സര്‍വെ പറയുന്നത്. വേതനം വര്‍ധിക്കുമെങ്കിലും നാമമാത്രമായിരിക്കും വര്‍ധന എന്നാണ് പറയുന്നത്. അമേരിക്കയില്‍ ഈ വര്‍ഷം വേതനത്തില്‍ 4.5 ശതമാനത്തിന്റെ ഇടിവ് കാണുന്നുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം പണപ്പെരുപ്പം കുറയുന്നത് വഴി അമേരിക്കയില്‍ ശമ്ബളം വര്‍ധനവ് പ്രതീക്ഷിക്കുന്നു.
3.യു കെയിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം ഏറ്റവും വലിയ തിരിച്ചടിയാണ് വേതനത്തില്‍ നേരിട്ടത്. 2023-ല്‍ 4 ശതമാനം കുറവ് രേഖപ്പെടുത്തിയേക്കും എന്നാണ് സൂചന. സര്‍വേയുടെ അടിസ്ഥാനത്തില്‍ 2023-ല്‍ ആഗോളതലത്തില്‍ തൊഴിലാളികള്‍ക്ക് മറ്റൊരു ദുഷ്‌കരമായ വര്‍ഷമാണ് സൂചിപ്പിക്കുന്നത് എന്ന് ഇ സി എ ഇന്റര്‍നാഷണലിന്റെ ഏഷ്യയിലെ റീജിയണല്‍ ഡയറക്ടര്‍ ലീ ക്വാന്‍ പറഞ്ഞു.
4.സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ ഏകദേശം മൂന്നിലൊന്ന് മാത്രമേ യഥാര്‍ത്ഥ ശമ്ബള വര്‍ധനവ് ഉണ്ടാകൂ എന്നും എന്നാല്‍ ഇത് 2022 ന് അപേക്ഷിച്ച് മികച്ചതാണ് എന്നും ലീ ക്വാന്‍ അഭിപ്രായപ്പെട്ടു.
പക്ഷി ഇടിച്ച ആകാശ ബോയിങ് വിമാനത്തിന് ഡല്‍ഹിയില്‍ സുരക്ഷിത ലാന്‍ഡിങ്
ന്യൂഡല്‍ഹി: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഭീതി പരത്തിയ ആകാശ ബോയിങ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന ആകാശ ബി-737-8 (മാക്സ്) വിമാനമാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.
വിമാനം 1900 അടി ഉയരത്തിലേക്ക് കയറുന്നതിനിടെയാണ് പക്ഷി ഇടിച്ചത്. വിമാനത്തിന്‍റെ നോസ് കോണിനാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു.
ഒക്‌ടോബര്‍ 15ന് ബംഗളുരുവിലേക്ക് പോയ ആകാശ വിമാനത്തിന്‍റെ കാബിനില്‍ നിന്ന് പുകമണം ഉണ്ടായതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലേക്ക് മടങ്ങിയിരുന്നു.